അവസാന അവസരമായി കാണുക, ഓസ്‌ട്രേലിയക്ക് എതിരെയുള്ള പരമ്പരയിൽ ഇന്ത്യൻ ബോളിംഗ് നിരയെ നയിക്കുക അപ്രതീക്ഷിത താരം; റിപ്പോർട്ട് ഇങ്ങനെ

ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റിലെ മാത്രമല്ല ലോക ക്രിക്കറ്റിലെ തന്നെ സ്വിംഗിന്റെ രാജാവായിരുന്ന ഭുവനേശ്വർ കുമാർ . കഴിഞ്ഞ ടി 20 ലോകകപ്പിന് ശേഷം നടന്ന ന്യൂസിലൻഡിനെതിരായ പരമ്പരക്ക് ശേഷമാണ് താരം പുറത്തായത്. എന്നാൽ മറ്റൊരു ടി20 ലോകകപ്പിന് 7 മാസം ശേഷിക്കെ 34 കാരനായ താരം വീണ്ടും ടീമിലേക്ക് മടങ്ങിവരാൻ സാധ്യതയുണ്ട് എന്നതാണ് റിപ്പോർട്ടുകൾ. സീനിയർ പേസ് താരം ഓസ്‌ട്രേലിയക്ക് എതിരെയുള്ള പരമ്പരയിൽ ആയിരിക്കും ഇന്ത്യൻ ആക്രമണത്തെ നയിക്കുക.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ 7 മത്സരങ്ങളിൽ നിന്ന് 16 വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വർ കുമാർ താൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് ഒരു മടങ്ങിവരവ് ഒന്നും പ്രതീക്ഷിക്കുന്നില്ല എന്ന് ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കിയ പിന്നാലെ പറഞ്ഞിരുന്നു. മുഷ്താഖ് അലിയിൽ അദ്ദേഹം അസാദ്യ പ്രകടനം ആയിരുന്നു നടത്തിയത്. ഇപ്പോൾ, ഇന്ത്യ ഓസ്ട്രേലിയ ടി 20 പരമ്പരയിൽ അദ്ദേഹം ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്.

നിലവിൽ ലോകകപ്പിൽ കളിക്കുന്ന പല സീനിയർ ബൗളർമാർക്കും സെലക്ടർമാർ വിശ്രമം നൽകാനാണ് സാധ്യത. അത്തരമൊരു സാഹചര്യത്തിൽ ആക്രമണം നയിക്കാൻ ഭുവനേശ്വറിനെപ്പോലെ പരിചയസമ്പന്നനായ ഒരു സീമർ ആവശ്യമാണ്. അദ്ദേഹത്തെ തിരിച്ചുവിളിച്ചേക്കാം,” ബിസിസിഐ വൃത്തങ്ങൾ TOI-യോട് സ്ഥിരീകരിച്ചു.

മോശം ഫോമിനെ തുടർന്ന് ടീമിൽ നിന്ന് പുറത്തായതിന് ശേഷം, ഭുവനേശ്വർ കുമാർ ഐപിഎൽ 2023-ലേക്ക് തിരിച്ചെത്തി. പക്ഷേ അവിടെയും അദ്ദേഹത്തിന് ഭാഗ്യമുണ്ടായില്ല. 14 കളികളിൽ നിന്ന്, 8.33 എന്ന എക്കോണമി റേറ്റിന് 16 വിക്കറ്റുകൾ അദ്ദേഹം നേടി, ഐപിഎല്ലിലെ ഏറ്റവും മോശം പ്രകടനം.

ഇതോടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിലേക്ക് അദ്ദേഹത്തെ പരിഗണിച്ചില്ല. കൂടാതെ ഏകദിന സെറ്റപ്പിലേക്കും തിരിച്ചുവന്നില്ല. ഇത് ക്രിക്കറ്റ് ലോകകപ്പും നഷ്ടമാകാൻ കാരണമായി. എന്നിരുന്നാലും, അതിനുശേഷം അദ്ദേഹം ഫോമിലേക്ക് തിരിച്ചെത്തി. മുഷ്താഖ് അലി ട്രോഫിയിൽ വെറും 5.84 എന്ന ഇക്കോണമി റേറ്റിൽ 16 വിക്കറ്റ് വീഴ്ത്തി.

അനുഭവപരിചയമില്ലാത്ത താരതമ്യേന യുവ താരങ്ങളുടെ ഒരു കൂട്ടം താരങ്ങൾ ആയിരിക്കും ഇന്ത്യൻ ടീമിൽ ഉണ്ടാകും എന്നതിനാൽ, പരമ്പരയിൽ ഭുവനേശ്വർ കുമാറിന് പേസ് ആക്രമണം നയിക്കാനാകും. ടി20 ലോകകപ്പ് തയ്യാറെടുപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, മികച്ച പ്രകടനം നടത്തുക ആയിരിക്കും താരത്തിന്റെ ലക്‌ഷ്യം.

Latest Stories

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി; പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും ചുവരെഴുത്ത്

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം

അക്കാര്യം മനസില്‍ കണ്ടാണ് ഞാന്‍ വോട്ട് ചെയ്തത്; ഇന്ത്യന്‍ പൗരത്വം ലഭിച്ചതിന് ശേഷം ആദ്യ വോട്ട് രേഖപ്പെടുത്തി അക്ഷയ് കുമാര്‍

ശ്രീലങ്കന്‍ സ്വദേശികളായ നാല് ഐഎസ് ഭീകരര്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ അറസ്റ്റില്‍; ഇവരുടെ ചിത്രങ്ങൾ പുറത്തുവിട്ടു

അപ്പോൾ ആ കാര്യത്തിന് ഒരു തീരുമാനം ആയി, ഗോളുകളുടെ ദേവൻ ബ്ലാസ്റ്റേഴ്‌സ് വിട്ടു; മാനേജ്മെന്റ് മണ്ടത്തരം തുടരുന്നു

ഇൻഡസ്ട്രിയിൽ എനിക്ക് ഏറ്റവും കൂടുതൽ ഗ്രാറ്റിറ്റ്യൂഡുള്ളത് ആ താരത്തിനോടാണ്: അനശ്വര രാജൻ