ആഷസില്‍ നാലാം ടെസ്റ്റിന്റെ കമന്ററി പറഞ്ഞത് ഈ ലോക നേതാവ്; ഓസ്‌ട്രേലിയന്‍ രാഷ്ട്രീയത്തിലെ കിടയറ്റ ആള്‍

ഇംഗ്‌ളണ്ടും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കുന്ന ആഷസ് പരമ്പയില്‍ തീപ്പൊരി ചിതറുന്നതും കൗതുകങ്ങള്‍ ഉണ്ടാകുന്നതുമെല്ലാം ഇന്നേവരെ പതിവ് തെറ്റിക്കാതെ തുടര്‍ന്നിട്ടുണ്ട്. സിഡ്‌നിയില്‍ നടന്ന നാലാം ടെസ്റ്റിലും ഉണ്ടായി അനേകം കൗതുക സംഭവങ്ങള്‍. നാലാം ടെസ്റ്റിന്റെ മൂന്നാം ദിവസം കളി പറയാന്‍ കമന്ററി ബോക്‌സില്‍ എത്തിയത് ക്രിക്കറ്റിന്റെ ആരാധകനായ ഒരു അന്താരാഷ്ട്ര പ്രമുഖന്‍. കയ്യില്‍ മൈക്കും പിടിച്ച് ഈയര്‍ഫോണും വെച്ച് ഇദ്ദേഹം മൂന്‍താരങ്ങള്‍ ഉള്‍പ്പെടുന്ന കമന്റേറ്റര്‍മാര്‍ക്കൊപ്പം കളി പറയുകയും ചെയ്തു.

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണായിരുന്നു നാലാം ടെസ്റ്റിന്റെ മൂന്നാം ദിവസം കളി പറയാന്‍ വന്നത്. സിഡ്‌നി സ്‌റ്റേഡിയത്തിലെ കമന്ററി ബോക്‌സില്‍ എത്തിയ മോറിസണ്‍ ഓസ്‌ട്രേലിയയുടെ മുന്‍ നായകനും വിക്കറ്റ് കീപ്പറുമായിരുന്ന ആദം ഗില്‍ക്രിസ്റ്റിനോടും ഇഷ ഗുഹയ്ക്കുമൊപ്പമിരുന്നു കമന്റി പറയുകയും ചെയ്തു. മോറിസന്റെ വരവ് ആദ്യം കായികപ്രേമികളെ അമ്പരപ്പിക്കുകയും ചെയ്തു. എന്തായാലും കമന്ററി ബോക്‌സില്‍ എത്തിയ മോറിസണ്‍ മക്ഗ്രാത്തിന്റെ ജീവകാരുണ്യ സംവിധാനമായ മക്ഗ്രാത്ത് ഫൗണ്ടേഷന് 40 മില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളറിന്റെ (ഏകദേശം 200 കോടി രൂപ) ധനസഹായവും വാഗ്ദാനം നടത്തുകയും ചെയ്ത ശേഷമാണ് മടങ്ങിയത്.

Amid Djokovic's detention controversy, Aussie PM Scott Morrison turns commentator during Ashes - WATCH, Sports News | wionews.com

ഓസ്‌ട്രേലിയയുടെ മുന്‍ ബൗളര്‍കൂടിയായ ഗ്‌ളെന്‍ മക്ഗ്രാത്തിന്റെ ക്ഷണം സ്വീകരിച്ചാണ് മോറിസണ്‍ കളിക്കാണാനെത്തിയത്. മത്സത്തില്‍ വെള്ളയും പിങ്കും നിറമുള്ള ജഴ്‌സിയണിഞ്ഞ് ഓസീസ് ടീം മക്ഗ്രാത്തിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണയും അറിയിച്ചിരുന്നു. ബ്രെസ്റ്റ് ക്യാന്‍സര്‍ ബാധിച്ച രോഗികളുടെ ചികിത്സയ്ക്കും വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികളെയും സഹായിക്കാന്‍ വേണ്ടിയുള് സ്ഥാപനമാണ് മക്ഗ്രാത്ത് ഫൗണ്ടേഷന്‍. 2019 ല്‍ പ്രൈം മിനിസ്‌റ്റേഴ്‌സ് ഇലവണ് വേണ്ടി 12 ാമനായി കളത്തിലെത്തിയയാളാണ് മോറിസണ്‍.

Latest Stories

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ