'ഒരുപാട് പന്ത് ലീവ് ചെയ്ത് കോഹ്‌ലി റൺസ് എടുക്കാൻ ഒരുങ്ങിയാൽ ഓഫിൽ ബൗൾ ചെയ്യുക, കോഹ്‌ലി ഔട്ട്!' വിരാട് കോഹ്‌ലിക്കെതിരെയുള്ള ബൗളിംഗ് ആസൂത്രണം വെളിപ്പെടുത്തി സ്‌കോട്ട് ബോളണ്ട്

അവസാനമായി സിഡ്‌നിയിൽ വിരാട് കോഹ്‌ലിയെ പുറത്താക്കിയതിന് ശേഷം സ്‌കോട്ട് ബോളണ്ട് ഇപ്പോൾ നാല് തവണയാണ് കോഹ്‌ലിയെ സിഡ്‌നിയിൽ പുറത്താക്കുന്നത്. വിരാട് കോഹ്‌ലി മധ്യഭാഗത്തേക്കാൾ കൂടുതൽ ഇപ്പോൾ കളിക്കുന്നത് ബാറ്റിൻ്റെ എഡ്ജ് കൊണ്ടാണ്. ഇതൊരു വാർത്തയാണോ എന്ന് ചോദിച്ചാൽ തീർച്ചയായും അല്ല. ഇതൊരു ആശങ്കയാണോ? തീർച്ചയായും. ഓഫ് സ്റ്റമ്പിന് പുറത്ത് പന്തുകൾ കുത്തുന്നത് ചെറുക്കാൻ കോഹ്‌ലിക്ക് കഴിയുന്നില്ല, ഈ ദൗർബല്യം ഓസ്‌ട്രേലിയ നന്നായി മുതലെടുക്കുകയും ചെയ്യുന്നു.

ബോർഡർ-ഗവാസ്‌കർ ട്രോഫിക്കായുള്ള ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയിലെ അഞ്ചാം ടെസ്റ്റിൻ്റെ ഒന്നാം ദിനമായ ഇന്നലെ, കോഹ്‌ലി വീണ്ടും സ്ലിപ്പിൽ സമാനമായ രീതിയിൽ എഡ്ജിൽ വീഴുകയായിരുന്നു. ആറ് ഇന്നിംഗ്‌സുകളിൽ നിന്ന് നാലാം തവണയാണ് സ്‌കോട്ട് ബോളണ്ട് കോഹ്‌ലിയെ പുറത്താക്കുന്നത്. അതിൽ നാലും പിന്നിൽ ക്യാച്ച് നൽകിയാണ് എന്നതാണ് കൂടുതൽ കൗതുകകരം.

അഡ്‌ലെയ്ഡ് ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്‌സിലും മെൽബൺ ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്‌സിലും ഇപ്പോൾ സിഡ്‌നിയിലും കോഹ്‌ലിയെ ബോളണ്ട് പുറത്താക്കി. കൂടാതെ, രണ്ട് വർഷം മുമ്പ് ലോർഡ്‌സിൽ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ ഫൈനലിൽ കോഹ്‌ലിക്ക് മേൽ ബോളണ്ട് ഉണ്ടായിരുന്നു. ബോളണ്ട് കോഹ്‌ലിയുടെ വിക്കറ്റ് വീഴ്ത്തുന്നത് തുടരുമ്പോൾ, പരിക്കേറ്റ ജോഷ് ഹേസിൽവുഡിന് വേണ്ടി പ്ലേയിംഗ് ഇലവനിൽ ഇറങ്ങിയ ഓസ്‌ട്രേലിയൻ പേസർ, മുൻ ഇന്ത്യൻ ക്യാപ്റ്റനെതിരെയുള്ള ബൗളിംഗിന് പിന്നിലെ ആസൂത്രണം വെളിപ്പെടുത്തുന്നു.

“അവൻ പന്ത് പലതും ലീവ് ചെയ്യും, ഒരുപാട് പന്തുകൾ പ്രതിരോധിച്ചുവെന്ന് മനസിലാക്കുമ്പോൾ കോഹ്‍‍ലി റൺസ് കണ്ടെത്താൻ നിർബന്ധിതനാകും. അപ്പോൾ ഓഫ്സൈഡിന് പുറത്ത് തുടർച്ചായി പന്തെറിയും. അതിൽ ബാറ്റുവെയ്ക്കുന്ന കോഹ്‍ലി സ്വന്തം വിക്കറ്റ് നഷ്ടമാക്കും” ബോളണ്ട് പറഞ്ഞു.

Latest Stories

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ