അങ്ങോട്ട് പറഞ്ഞുകൊടുക്ക് ഫിഞ്ച് അണ്ണാ, ഗവാസ്‌ക്കർക്ക് എതിരെയുള്ള ഓസ്‌ട്രേലിയൻ താരത്തിന്റെ അഭിപ്രായത്തോട് യോജിച്ച് രോഹിത്തിന്റെ ഭാര്യയും; സംഭവം ഏറ്റെടുത്ത് ആരാധകർ

മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ അടുത്തിടെ ന്യൂസിലൻഡിനോട് പരാജയപ്പെട്ടിരുന്നു. വലിയ വിമർശനങ്ങൾക്കിടയിൽ നവംബർ 22-ന് പെർത്തിൽ നടക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിക്കായി ഓസ്ട്രേലിയ സന്ദർശിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ ഇനി . മറ്റ് ടീമുകളുടെ ഫലങ്ങളെ ആശ്രയിക്കാതെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടുന്നതിന് ഇന്ത്യയ്ക്ക് അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഓസ്‌ട്രേലിയയെ 4-0 ന് തോൽപ്പിക്കേണ്ടതുണ്ട്. വ്യക്തിപരമായ കാരണങ്ങളാൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് ആദ്യ മത്സരം നഷ്ടമാകും. ഇതും ഇന്ത്യക്ക് തിരിച്ചടി നൽകുന്ന കാര്യമാണ്.

രോഹിത് ഒരു ടെസ്റ്റിൽ പോലും ലഭ്യമല്ലെങ്കിൽ ഓസ്‌ട്രേലിയൻ പരമ്പരയിൽ സെലക്ടർമാർ പുതിയ ക്യാപ്റ്റനെ നിയമിക്കണമെന്ന് സുനിൽ ഗവാസ്‌കർ നേരത്തെ പറഞ്ഞിരുന്നു. “രോഹിത് ശർമ്മയ്ക്ക് ആദ്യ രണ്ട് ടെസ്റ്റുകൾ നഷ്ടമാകുമെന്ന് ഞങ്ങൾ കേൾക്കുന്നു. ഇങ്ങനെയാണെങ്കിൽ, സെലക്ഷൻ കമ്മിറ്റി പറയണം, അവൻ്റെ വ്യക്തിപരമായ പ്രശ്നങ്ങൾ നോക്കി കളിക്കാരനായി മടങ്ങാൻ. രോഹിത് എന്തയാലും നായകൻ ആയി തുടരണം”ഗവാസ്‌കർ പറഞ്ഞു.

“ഇന്ത്യൻ ക്രിക്കറ്റ് മറ്റെല്ലാറ്റിനേക്കാളും വലുതാണ്. ന്യൂസിലൻഡിനെതിരെ ഞങ്ങൾ 0-3 ന് പരാജയപ്പെട്ടു, വരാനിരിക്കുന്ന പരമ്പരയുടെ തുടക്കം മുതൽ ടീമിന് ഒരു നായകനെ ആവശ്യമുണ്ട്. അവൻ ലഭ്യമല്ലെങ്കിൽ, ഞങ്ങൾ ക്യാപ്റ്റൻ്റെ ആംബാൻഡ് മറ്റൊരാൾക്ക് നൽകണം, ”ഗവാസ്‌കർ കൂട്ടിച്ചേർത്തു.

എന്നിരുന്നാലും, മുൻ ഓസ്‌ട്രേലിയൻ ഫിഞ്ച് ഗവാസ്‌കറിൻ്റെ പ്രസ്താവന ഇഷ്ടപ്പെട്ടില്ല. ”ഞാൻ സണ്ണിയോട് വിയോജിക്കുന്നു. രോഹിത് ശർമ്മയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ നായകൻ. ഒരു കുഞ്ഞ് ജനിക്കുന്നത് മനോഹരമായ ഒരു നിമിഷമാണ്. അയാൾ ആഗ്രഹിക്കുന്നിടത്തോളം കാലം ഭാര്യയോടൊപ്പം താമസിക്കാൻ അനുവദിക്കണം, ”ഫിഞ്ച് ESPNcriinfoയോട് പറഞ്ഞു.

രോഹിത് ശർമ്മയുടെ ഭാര്യ റിതിക സജ്‌ദെ ഫിഞ്ചിൻ്റെ അഭിപ്രായത്തെ അഭിനന്ദിച്ചു. ഫിഞ്ചിന്റെ അഭിപ്രായം വന്ന പോസ്റ്റിന് അവർ സല്യൂട്ട് ഇമോജി അയച്ചാണ് ആദരവ് കാണിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ