താരലേലത്തിനിടെ ഈ താരം പേടിച്ച് ബാത്ത്‌റൂമില്‍ ഒളിച്ചു

ഐപിഎല്‍ താരലേലം നടക്കുന്നതിനിടെ സമ്മര്‍ദ്ദം താങ്ങനാകാതെ വാഷ് റൂമില്‍ ഒളിച്ച് ഇന്ത്യന്‍ യുവതാരം. അണ്ടര്‍-19 ലോകകപ്പില്‍ ഇന്ത്യക്കായി കളിക്കുന്ന ബൗളര്‍ കമലേഷ് നാഗര്‍കോട്ടിയാണ് അമിത സമ്മര്‍ദ്ദം താങ്ങാനാകാതെ ഇങ്ങനെ ചെയ്തത്.

എന്നാല്‍ താരത്തെ സന്തോഷിപ്പിക്കുന്ന വാര്‍ത്തയാണ് പിന്നീടെത്തിയത്. 3.2 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കമലേഷിനെ സ്വന്തം നിരയിലെത്തിക്കുകയായിരുന്നു. നിലവില്‍ അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റിനായി ഇന്ത്യന്‍ ടീമിനൊപ്പം ന്യൂസീലന്‍ഡിലാണ് കമലേഷുള്ളത്.

താരലേലം നടക്കുന്ന സമയത്ത് താന്‍ മാനസികമായി തളര്‍ന്നിരിക്കുകയായിരുന്നുവെന്നും ടെലിവിഷന്‍ നോക്കിയിരുന്നില്ലെന്നും കമലേഷ് പറയുന്നു. ടീമിലെ സഹതാരങ്ങള്‍ ഫോണിലേക്ക് തുടര്‍ച്ചയായി വളിച്ചു. പക്ഷേ ഞാന്‍ ഫോണെടുത്തില്ല. പക്ഷേ എന്റെ റൂമില്‍ ഒപ്പമുണ്ടായിരുന്ന പങ്കജ് യാദവ് ടിവി ഓണ്‍ ചെയ്തതോടെ എല്ലാ പ്രതിരോധവും തകര്‍ന്നു. തുടര്‍ന്ന് ഞാന്‍ വാഷ് റൂമില്‍ കയറി വാതിലടക്കുകയായിരുന്നു. കമലേഷ് വെളിപ്പെടുത്തുന്നു.

ലേലത്തിന് തൊട്ടുമുമ്പ് ബിഗ് ബാഷ് ലീഗില്‍ ക്രിസ് ലിന്‍ ബാറ്റു ചെയ്യുന്നതാണ് ഞാന്‍ കണ്ടത്. മണിക്കൂറുകള്‍ക്ക് ശേഷം അദ്ദേഹത്തിന് നെറ്റ്സില്‍ പന്തെറിയാനുള്ള അവസരം എന്നെ തേടിയെത്തി. കമലേഷ് പറയുന്നു. ക്രിസ് ലിന്നിനെയും കൊല്‍ക്കത്ത ലേലത്തില്‍ ടീമിലെത്തിച്ചിരുന്നു.

അണ്ടര്‍-19 ലോകകപ്പില്‍ ഇന്ത്യ ടീമിന്റെ ബൗളിങ് സംഘത്തിലെ നിര്‍ണായക കളിക്കാരനാണ് കമലേഷ് നാഗര്‍കോട്ടി. 149 കിലോമീറ്റര്‍ വേഗതയില്‍ വരെ ലോകകപ്പില്‍ പന്തെറിഞ്ഞ കമലേഷിന്റെ ശരാശരി വേഗതമണിക്കൂറില്‍ 145 കിലോമീറ്ററാണ്.

നിലവില്‍ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ കടന്നിട്ടുണ്ട്. ബദ്ധവൈരികളായ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളി.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്