ആദ്യമായി ദൂസ്ര പരീക്ഷിച്ച ഓഫ് സ്പിന്നര്‍, ഡെത്ത് ഓവറുകളിലെ പാകിസ്ഥാന്റെ തുറുപ്പുചീട്ട്

ശങ്കര്‍ ദാസ്

സഖ്‌ലൈന്‍ മുഷ്താഖ്, ആദ്യമായി ദൂസ്ര പരീക്ഷിച്ച ഓഫ് സ്പിന്നര്‍. പാകിസ്ഥാന്റെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരില്‍ ഒരാളെന്ന് നിസ്സംശയം പറയാം. വിക്കറ്റ് എടുക്കുന്നതിലും റണ്‍സ് വഴങ്ങാതിരിക്കുന്നതിലും വിദഗ്ധന്‍. അത് കൊണ്ട് തന്നെ ഏകദിനങ്ങളില്‍ പലപ്പോഴും ഡെത്ത് ഓവറുകളില്‍ പാകിസ്ഥാന്റെ തുറുപ്പ് ചീട്ട് ആയിരുന്നു.

169 ഏകദിനങ്ങളില്‍ നിന്ന് 288 വിക്കറ്റുകള്‍ വീഴ്ത്തിയ സഖ്‌ലൈന്‍ 4.29 എന്ന മികച്ച എക്കണോമി കാത്ത് സൂക്ഷിച്ചിരുന്നു. ടെസ്റ്റ് ഫോര്‍മാറ്റിലും ഒട്ടും പിന്നിലല്ലായിരുന്നു. 49 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 208 വിക്കറ്റുകള്‍ ആണ് സഖ്‌ലൈന്റെ സമ്പാദ്യം.

An Overall Great Achievement In World Cup - Saqlain Mushtaq Proud Of His Team For Playing Exceptional Cricket

സച്ചിന്‍ പുറം വേദന സഹിച്ച് സെഞ്ച്വറി നേടിയെങ്കിലും ഇന്ത്യ 12 റണ്‍സിന് പരാജയപ്പെട്ട ചെന്നൈ ടെസ്റ്റില്‍ (1999) 10 വിക്കറ്റ് വീഴ്ത്തി പാകിസ്ഥാന്റെ വിജയ ശില്പിയായതും സഖ്‌ലൈന്‍ തന്നെ.

Saqlain Mushtaq (@Saqlain_Mushtaq) / Twitter

ഡിസംബര്‍ 29 സഖ്‌ലൈന്റെ ജന്മദിനം. Happy birthday സഖ്‌ലൈന്‍ മുഷ്താഖ്..

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7

Latest Stories

സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്ന വിധിയെന്ന് പ്രോസിക്യൂഷന്‍; വിചാരണ കോടതിയില്‍നിന്നു പരിപൂര്‍ണനീതി കിട്ടിയില്ല; 'കൂട്ടബലാത്സംഗത്തിന് നിയമം അനുശാസിക്കുന്ന ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കിയ വിധി നിരാശാജനകം'

'ശിക്ഷ കുറഞ്ഞുപോയി, അതിജീവിതക്ക് നീതി കിട്ടിയിട്ടില്ല'; സംവിധായകൻ കമൽ

'ഒരു പെണ്ണിന്റെ മാനത്തിന് 5 ലക്ഷം രൂപ വില, മറ്റ് പ്രതികളെ വെറുതെവിട്ടതുപോലെ ഇവരെയും വിട്ടാൽ മതിയായിരുന്നില്ലേ'; നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധിയിൽ നിരാശയെന്ന് ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസ്; വിധിപ്പകർപ്പ് വായിച്ച് കഴിഞ്ഞ് തുടർ നടപടിയെന്ന് മന്ത്രി പി രാജീവ്, സർക്കാർ അപ്പീൽ നൽകും

പള്‍സര്‍ സുനി അടക്കം എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവ്; 50,000 രൂപ പിഴ അടയ്ക്കണമെന്നും കോടതി; അതിജീവിതയ്ക്ക് അഞ്ച് ലക്ഷം രൂപ നല്‍കണമെന്നും കോടതി

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം; പത്തനംതിട്ടയിൽ നിർമിച്ച ഹെലിപ്പാഡിന് ചെലവായത് 20 ലക്ഷം രൂപ

ചരിത്രക്കുതിപ്പിൽ സ്വർണവില; പവന് 98,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സം​ഗകേസ് ക്രൈംബ്രാഞ്ചിന് കൈമാറി; എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും

ഇൻഡിഗോ പ്രതിസന്ധി; നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്‌ത് ഡിജിസി

'എന്ത് പണിയാടാ അഖിലേ നീ കാണിച്ചത്'; ജീവനൊടുക്കി 'ചോല'യിലെ നായകൻ, അഖിൽ വിശ്വനാഥിൻ്റെ മരണത്തിൽ നടുങ്ങി മലയാള സിനിമാലോകം