'ടീമിൽ ഇല്ലാതിരുന്ന സമയത്തും സഞ്ജു നന്നായി കഠിനാധ്വാനം ചെയ്തു'; സഞ്ജുവിനെ വാനോളം പുകഴ്ത്തി സൂര്യകുമാർ യാദവ്

ടി-20 ലോകകപ്പിലെ അവസാന മത്സരത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇത്തവണ ഫൈനൽ ടിക്കറ്റ് ലഭിച്ചിരിക്കുന്ന ടീമുകളാണ് ഇന്ത്യയും ന്യുസിലാൻഡും. കഴിഞ്ഞ വർഷം നടന്ന ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ന്യുസിലാൻഡിനെ തോല്പിച്ചായിരുന്നു ഇന്ത്യ കപ്പ് ജേതാക്കളായത്. ഇത്തവണത്തെ ടി 20 ലോകകപ്പ് കിരീടം നേടിയാൽ അതിന്റെ കടം തീർക്കുകയാണ് ന്യുസിലാൻഡിന്റെ ലക്ഷ്യം.

ഇപ്പോഴിതാ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ പ്രശംസിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. സഞ്ജു സാംസണ്‍ കഠിനാധ്വാനിയായ താരമാണെന്നാണ് ന്യൂസിലാന്‍ഡിനെതിരായ ടി20 ലോകകപ്പ് ഫൈനലിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ ക്യാപ്റ്റന്‍ സൂര്യ പറഞ്ഞത്.

‘സാഹചര്യങ്ങള്‍ സങ്കീര്‍ണമാക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നെ സംബന്ധിച്ച് ഇത് മികച്ച ഒരു യാത്രയാണ്. ഇത്ര വലിയ വേദിയില്‍ ഈ ടീമിനെ നയിക്കുകയെന്നത് വലിയ ഭാഗ്യമാണ്. ഫൈനലില്‍ ഏറ്റവും നന്നായി ബാറ്റുചെയ്യാന്‍ ശ്രമിക്കും. 250 റണ്‍സിന് മുകളില്‍ ഒരു സ്‌കോര്‍ കണ്ടെത്താന്‍ കഴിഞ്ഞാല്‍ അത് നല്ലതുതന്നെയാണ്. സഞ്ജു സാംസണ്‍ ടീമില്‍ ഇല്ലാത്ത സമയത്തും കഠിനാധ്വാനം ചെയ്തിരുന്നു. ടീമിന് വേണ്ടി ഇപ്പോള്‍ പരമാവധി സഞ്ജു ചെയ്യുന്നുണ്ട്’ സൂര്യകുമാർ യാദവ് പറഞ്ഞു.

Latest Stories

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍

'ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, പ്രിയദർശിനി എന്ന പേരിൽ പദ്ധതി'; മുഖ്യമന്ത്രി

ബിജെപി അട്ടിമറിയുടെ മധ്യപ്രദേശ് മുഖം, ക്രോസ് വോട്ടിംഗ് നടക്കില്ലെന്ന് കണ്ടപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിച്ചു; മീനാക്ഷി നടരാജന്റെ പത്രിക തള്ളിയത് സ്വകാര്യ അന്യായത്തിലെ 'എതിര്‍കക്ഷി' എന്നതിന്റെ പേരില്‍

'തമിഴ്നാടിന് സിങ്കപ്പെണ്ണ്'; വാഗ്ദാനം ചെയ്‌ത 'സിങ്കപ്പെൺ ടാസ്‌ക് ഫോഴ്‌സിൻ്റെ' ഉദ്ഘാടനം നിർവഹിച്ച് വിജയ്, കുറ്റവാളികൾക്കെതിരെ കർശന നടപടി

തമിഴക രാഷ്ട്രീയത്തിൽ വീണ്ടും ട്വിസ്റ്റ്; രജനീകാന്തിന്റെ മരുമകൻ വിശാഖൻ കെ അണ്ണാമലൈയുടെ പാർട്ടിയിൽ ചേരും

'മുഖത്ത് വെടിയുണ്ട തുളച്ചുകയറിയിട്ടും പിന്മാറിയില്ല, കൊടുംഭീകരനെ വധിച്ചു... ശത്രുക്കൾക്ക് മുന്നിൽ പതറാത്ത ധീരത'; ആരാണ് രാഷ്ട്രപതി കീർത്തിചക്ര സമ്മാനിച്ച ലാൻസ് നായിക് മീനാച്ചി സുന്ദരം

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവിൽ വന്നു; 52 ദിവസം മത്സ്യ ബന്ധനം പാടില്ല, ജൂലൈ 31 വരെ നീളും

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എന്തുകൊണ്ട് ലാത്തിച്ചാര്‍ജ് നടത്തിയില്ല?, പൊലീസുകാരെ ശാസിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍

'രക്ഷാപ്രവർത്തനം'; സുരക്ഷാ ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യത്തിനെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്, അപ്പീൽ നൽകും

സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു