'സഞ്ജു ടീമിൽ നിന്ന് ഉടൻ പുറത്താകും, ഓപണിംഗിൽ ഇനി ഇഷാൻ കിഷൻ കളിക്കും'; തുറന്നു പറഞ്ഞ് മുൻ ഇന്ത്യൻ താരം

ന്യുസിലാൻഡിനെതിരെ നടന്ന മൂന്നാം ടി-20 മത്സരത്തിൽ ഇന്ത്യ 8 വിക്കറ്റിനു വിജയിച്ചിരുന്നു. ഇതോടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ന്യുസിലാൻഡ് 20 ഓവറിൽ 153 റൺസ് നേടി. എന്നാൽ മറുപടി ബാറ്റിംഗിൽ ഓപണർ അഭിഷേക് ശർമ്മയുടെയും ഇഷാൻ കിഷന്റെയും, സൂര്യകുമാർ യാദവിന്റെയും തകർപ്പൻ പ്രകടനത്തിൽ ഇന്ത്യ 10 ഓവറിൽ വിജയ സ്കോർ മറികടന്നു.

ന്യുസിലാൻഡ് ബാറ്റർമാർക്ക് മോശമായ സമയമാണ് ഇന്ത്യൻ ബോളർമാർ കൊടുത്തത്. ജസ്പ്രീത് ബുംറ 3 വിക്കറ്റുകളും, രവി ബിഷനോയ്, ഹാർദിക് പാണ്ട്യ എന്നിവർ രണ്ട് വിക്കറ്റുകളും വീതവും, ഹർഷിത് റാണ ഒരു വിക്കറ്റും നേടി. ബാറ്റിംഗിൽ അഭിഷേക് ശർമ്മ 20 പന്തിൽ 7 ഫോറും 5 സിക്‌സും അടക്കം 68* റൺസാണ് താരം നേടിയത്. കൂടാതെ സൂര്യകുമാർ യാദവ് 26 പന്തിൽ 3 സിക്‌സും 6 ഫോറും അടക്കം 57 റൺസും, 13 പന്തിൽ 2 സിക്‌സും 3 ഫോറും അടക്കം 28 റൺസും നേടി ഇഷാൻ കിഷനും മികച്ച പ്രകടനം കാഴ്ച വെച്ചു.

മലയാളി ആരാധകർക്ക് വീണ്ടും നിരാശ സമ്മാനിച്ച് സഞ്ജു സാംസൺ. താരം അടുപ്പിച്ച് മൂന്നു കളിയിലും മോശമായ പ്രകടനമാണ് നടത്തിയത്. ഇപ്പോഴിതാ സഞ്ജുവിന് മുന്നറിയിപ്പ് നൽകി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ക്രിഷ്ണമാചാരി ശ്രീകാന്ത്.

‘സഞ്ജു നിർഭാഗ്യവനാണ്. ഇഷാൻ കിഷനെ ഇനി ഒഴിവാക്കാൻ കാരണങ്ങളൊന്നുമില്ല. തിലക് വർമ തിരിച്ചെത്തുന്നതോടെ സഞ്ജുവിന് മാറിക്കൊടുക്കേണ്ടി വരും. ഇഷാൻ ഒരു വിക്കറ്റ് കീപ്പർ ബാറ്റർ കൂടെയാണെന്ന കാര്യം മറന്ന് പോവരുത്’

‘സ്ഥിരതയില്ലായ്മയാണ് സഞ്ജുവിന്റെ പ്രശ്‌നം. സഞ്ജു ഒരു സെഞ്ച്വറി നേടിയാൽ അടുത്ത മത്സരങ്ങളിൽ ഫോം ഔട്ടായിരിക്കും. കഴിഞ്ഞ ഒന്നര വർഷത്തെ പ്രകടനങ്ങൾ എടുത്ത് നോക്കിയാൽ പോലും സഞ്ജുവിന്റെ ഗ്രാഫ് ഉയർന്നും താഴ്ന്നും ഇരിക്കുന്നത് കാണാം. ദക്ഷിണാഫ്രിക്കക്ക് എതിരെ സെഞ്ച്വറി നേടിയിട്ട് ഒന്നര വർഷത്തിലേറെയായി’ ശ്രീകാന്ത് കൂട്ടിച്ചേർത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ