ന്യുസിലാൻഡിനെതിരെ നടക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ശുഭ്മൻ ഗിൽ നയിക്കുന്ന ടീമിൽ വൈസ് ക്യാപ്റ്റനായി ശ്രേയസ് അയ്യർ തിരികെ കളികളത്തിലെത്തും. ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഏവരെയും ഞെട്ടിച്ചത് റുതുരാജ് ഗെയ്കവാദിന്റേതായിരുന്നു. താരം അവസാനം കളിച്ച ഏകദിന മത്സരത്തിൽ സെഞ്ച്വറി നേടിയിരുന്നു എന്നതായിരുന്നു അതിന് പ്രധാന കാരണം. എന്നിട്ടും താരത്തിന് സ്‌ക്വാഡിൽ ഇടം നേടാനായില്ല.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരമായ അന്ന് 83 പന്തില്‍ 105 റൺസാണ് താരം നേടിയത്. 12 ഫോര്‍, രണ്ട് സിക്‌സ് എന്നിവ ഉൾപ്പടെയായിരുന്നു ഇന്നിങ്‌സ്. ശേഷം മൂന്നാം മത്സരത്തിലും താരം ഇലവനിലുണ്ടായെങ്കിലും ബാറ്റ് ചെയ്യേണ്ടി വന്നിരുന്നില്ല.
ന്യൂസിലൻഡിനെതിരെയുള്ള ഏകദിനങ്ങൾക്കുള്ള ഇന്ത്യൻ ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്‌ലി, കെഎൽ രാഹുൽ (വിക്കറ്റ്), ശ്രേയസ് അയ്യർ(വൈസ് ക്യാപ്റ്റൻ), വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹർഷിത് സിംഗ് റാണ, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്, റിഷഭ് പന്ത്, നിതീഷ് കുമാർ റെഡ്‌ഡി, അർഷ്ദീപ്സിങ്, യശ്വസി ജയ്സ്വാൾ.