'ടി20യില്‍ മൂന്നു സെഞ്ച്വറികള്‍ നേടുകയെന്നത് എളുപ്പമല്ല, അതിനാല്‍ അവനെ അല്‍പ്പം ബഹുമാനിക്കുകയും കൂടുതല്‍ അവസരം നല്‍കുകയും ചെയ്യണം'

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ മികച്ച പ്രകടനം നടത്തി സഞ്ജു സാംസണ്‍ വലിയ പ്രതീക്ഷയാണ് ആകരാധകര്‍ക്ക് സമ്മാനിച്ചത്. എന്നാല്‍ വീണ്ടും പഴയത് പോലെ മോശം പ്രകടനത്തിലൂടെ സഞ്ജു ആരാധകരെ നിരാശപ്പെടുത്തി. ഒടുവില്‍ അവസാനിച്ച ഇംഗ്ലണ്ടിനെതിരായ അഞ്ച് ടി20 മത്സരങ്ങളില്‍ താരത്തിന് അഞ്ച് ഇന്നിംഗ്സുകളില്‍നിന്ന് 51 റണ്‍സ് മാത്രമേ നേടാനായുള്ളു. ഇതോടെ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഓപ്പണിംഗ് റോളിലേക്ക് എതിരില്ലാതെ തിരഞ്ഞടുക്കപ്പെട്ട സഞ്ജുവിന്റെ ഭാവി എന്നാല്‍ പരമ്പര അവസാനിച്ചതോടെ തുലാസിലായി.

നിലവില്‍ അവസാന മത്സരത്തിലെ വെടിക്കെട്ട് പ്രകടനത്തോടെ അഭിഷേക് ശര്‍മ്മ ടി20യില്‍ തന്റെ ഓപ്പണിംഗ് സ്ഥാനം ഭദ്രമാക്കിയ അവസ്ഥയിലാണ്. എന്നാല്‍ പരമ്പരയിലെ മോശം പ്രകടനം സഞ്ജുവിന്റെ സ്ഥാനം തുലാസിലാക്കി. ഫസ്റ്റ് ചോയ്സ് ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാള്‍, ശുഭ്മന്‍ ഗില്‍ എന്നിവര്‍ അടുത്ത പരമ്പരയില്‍ ടീമിലേക്കു മടങ്ങിയെത്തിയാല്‍ സഞ്ജുവിന് എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം.

അങ്ങനെ വന്നാല്‍ അഭിഷേകിന്റെ ഓപ്പണിംഗ് പങ്കാളിയായി ഈ മൂന്നു പേരില്‍ ആരെയാണ് കളിപ്പിക്കേണ്ടതെന്നു അഭിപ്രായപ്പെട്ടിരിക്കുകയാണ് ആകാശ് ചോപ്ര. ഇംഗ്ലണ്ടുമായുള്ള പരമ്പരയിലെ മോശം പ്രകടനം മാത്രം വിലയിരുത്തി ഇന്ത്യന്‍ ടി20 ടീമിന്റെ ഓപ്പണര്‍ സ്ഥാനത്തു നിന്നും സഞ്ജുവിനെ മാറ്റരുതെന്നാണ് ചോപ്രയുടെ അഭിപ്രായം.

ഇംഗ്ലണ്ടുമായുള്ള പരമ്പരയ്ക്കു മുമ്പ് സഞ്ജു സാംസണായിരുന്നു സ്ഥാനമുറപ്പിച്ചതെങ്കില്‍ ഇപ്പോള്‍ അതു ആകെ മാറി. അഭിഷേക് ശര്‍മയാണ് ഇപ്പോള്‍ ടീമില്‍ സ്ഥാനമുറപ്പിച്ചയാള്‍. അഭിഷേകിനൊപ്പം ആരെന്നതാണ് ഇനിയുള്ള ചോദ്യം. കാത്തിരുന്നു കാണാമെന്നാണ് എനിക്കു തോന്നുന്നത്.

സഞ്ജുവിനു തീര്‍ച്ചയായും ടീമില്‍ ഇനിയും അവസരങ്ങള്‍ നല്‍കണം. കാരണം ടി20യില്‍ മൂന്നു സെഞ്ച്വറികള്‍ നേടുകയെന്നത് എളുപ്പമല്ല. അദ്ദേഹം അതിനു സാധിക്കുകയും ചെയ്തിട്ടുള്ള ബാറ്ററാണ്. ഒരുപാട് ശേഷി സഞ്ജുവിനുണ്ടെന്നതാണ് ഇതിന്റെ അര്‍ത്ഥം.

വേഗമേറിയ ഷോര്‍ട്ട് ബോളുകള്‍ സഞ്ജുവിനു പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരേ അഞ്ചു തവണയും ഈ ബോളുകളില്‍ അദ്ദേഹം പുറത്താവുകയും ചെയ്തു. ഇതു വേദനിപ്പിക്കുകയും ചെയ്യുന്നു. പക്ഷെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആരെങ്കിലും മൂന്നു സെഞ്ച്വറികള്‍ നേടിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ അയാളെ അല്‍പ്പം ബഹുമാനിക്കണം. കൂടുതല്‍ അവസരങ്ങളും നല്‍കണം- ചോപ്ര കൂട്ടിച്ചേര്‍ത്തു.

Latest Stories

'ചോള രാജവംശകാലത്ത് യോദ്ധാക്കൾ അഡിഡാസ് ഷൂസ് ആണോ ധരിച്ചിരുന്നത് ? സിനിമയുടെ മുഴുവൻ ബജറ്റും ഫോട്ടോഷോപ്പിലാണ് ചെലവഴിച്ചതെന്ന് തോന്നുന്നു'; ട്രോളുകളിൽ നിറഞ്ഞ് മോഹൻലാൽ

പ്ലസ്‌ ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.81 ശതമാനം വിജയം, വിജയശതമാനം കൂടുതൽ എറണാകുളം ജില്ലയിൽ

'ഇന്ന് രാവിലെ വരെ സിപിഐഎം ആയിരുന്നു ഇനി മരണംവരെ ബിജെപി ആയിരിക്കും'; എസ്എഫ്ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബിജെപിയിൽ ചേർന്നു

INDIAN CRICKET: അവന്‍ നായകനായാല്‍ മാത്രമേ ഇന്ത്യന്‍ ടീം രക്ഷപ്പെടൂ, ആ താരങ്ങള്‍ ടീമിലുണ്ടെങ്കില്‍ പരമ്പര എളുപ്പത്തില്‍ ജയിക്കാം, ഇംഗ്ലണ്ടിനെതിരായ ഇലവനെ തിരഞ്ഞെടുത്ത് വസീം ജാഫര്‍

'കഴിഞ്ഞ ഒരു വർഷമായി കുഞ്ഞിനെ പീഡിപ്പിച്ചിരുന്നു, കൊല്ലപ്പെട്ട ദിവസവും ബലാത്സംഗം ചെയ്‌തു'; അമ്മ പുഴയിൽ എറിഞ്ഞുകൊന്ന നാല് വയസുകാരി പീഡനത്തിന് ഇരയായ സംഭവത്തിൽ പ്രതിയുടെ മൊഴി

IPL 2025: ആര്‍സിബിക്ക് വീണ്ടും തിരിച്ചടി, പ്ലേഓഫിന് ഈ സൂപ്പര്‍താരം ഉണ്ടാവില്ല, കിരീടമോഹം തുലാസിലാവുമോ, എന്താണ് ടീമില്‍ സംഭവിക്കുന്നത്

കേരളം തകരണമെന്ന് ആഗ്രഹിച്ചവര്‍ നിരാശപ്പെടുന്ന വളര്‍ച്ച; പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കി; പോഗ്രസ് റിപ്പോര്‍ട്ട് നാളെ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി

'ദേശീയപാതയിലെ വിള്ളൽ യുഡിഎഫ് സുവർണാവസരമായി കാണണ്ട, പ്രശനങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകും'; മന്ത്രി റിയാസ്

ഇന്ത്യൻ ബോക്‌സ് ഓഫീസിലെ 3691 കോടി നേട്ടത്തിൽ മുന്നിൽ മോളിവുഡും ; മലയാള സിനിമയ്ക്ക് ഈ വർഷം മികച്ച മുന്നേറ്റം നടത്താൻ സാധിച്ചതായി റിപ്പോർട്ട്

ദേശീയ പാത തകർച്ചയിൽ കടുത്ത നടപടിയുമായി കേന്ദ്രം; KNR കൺസ്ട്രക്ഷൻസിനെ ഡീബാർ ചെയ്തു, ഹൈവേ എൻജിനിയറിങ് കമ്പനിക്കും വിലക്ക്