സഞ്ജുവിനെ ടി-20 നായകനാക്കണം, ഇന്ത്യ ടി-20 ലോകകപ്പ് നേടിയതിന് കാരണം അദ്ദേഹമാണ്: രവി ശാസ്ത്രി

ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിനായി മികച്ച പ്രകടനമാണ് മലയാളി താരം സഞ്ജു സാംസൺ നടത്തുന്നത്. സഞ്ജു സാംസണെ ഇന്ത്യയുടെ ടി20 ടീമിന്‍റെ അടുത്ത നായകനാക്കണമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ മുൻ താരം രവി ശാസ്ത്രി. വരാനിരിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിനെ നയിക്കാൻ സഞ്ജു യോഗ്യനാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

ഐസിസിയുടെ പ്രതിമാസ അവലോകനത്തില്‍ സഞ്ജന ഗണേശനോട് സംസാരിക്കുന്നതിനിടെയായിരുന്നു രവി ശാസ്ത്രി തന്റെ അഭിപ്രായം പറഞ്ഞത്. കഴിഞ്ഞ ലോകകപ്പിലും ഇപ്പോൾ ഐപിഎല്ലിലും താരം നടത്തിയ പ്രകടനങ്ങൾകൊണ്ട് തന്നെ സഞ്ജു ഭാവി നായകനാണെന്ന് തെളിയിച്ചുകഴിഞ്ഞെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘അടുത്ത രണ്ട്, മൂന്ന് വർഷങ്ങൾ സഞ്ജു സാംസണിനെ അവന്റെ കരിയറിലെ സുവർണകാലമായിരിക്കും. ബാറ്റിംഗിലെ ആക്രമണോത്സുക ശൈലിയും നായകനെന്ന നിലയിലുള്ള പക്വതയും സഞ്ജുവിനെ ടീമിലെ അവിഭാജ്യ ഘടകമാക്കും’, രവി ശാസ്ത്രി പറഞ്ഞു. ഇന്ത്യ കിരീടം നിലനിർത്തിയ ലോകകപ്പിൽ വെറും അഞ്ച് മത്സരങ്ങളിൽ നിന്ന് 321 റൺസുമായി സഞ്ജു ‘പ്ലെയർ ഓഫ് ദി ടൂർണമെന്‍റ്’ ആയിരുന്നെന്നും, സഞ്ജുവിന്‍റെ കഴിവിനെക്കുറിച്ച് ഇനി ആർക്കും സംശയങ്ങൾ ഉണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വെസ്റ്റ് ഇന്‍ഡീസിനെതിരായ സൂപ്പര്‍ 8 പോരാട്ടം മുതൽ ഫൈനൽ വരെ നിർണായക ഇന്നിംഗ്സുകളിൽ സഞ്ജു ടീമിനെ ഒറ്റയ്ക്ക് മുന്നോട്ട് നയിച്ച രീതി അവിശ്വസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

ഹോർമൂസ് തുറക്കാൻ ചൈന സഹായം വാഗ്ദാനം ചെയ്തു: ഡൊണാൾഡ് ട്രംപ്

'ജീവിതത്തിലെ അവസാന പരീക്ഷയോ അവസാന അവസരമോ അല്ല, ജീവിത വിജയം എന്നത് പരീക്ഷയിലെ മാത്രം വിജയമാണെന്നും കരുതരുത്'; വി ഡി സതീശൻ

യുഡിഎഫ് സർക്കാർ സത്യപ്രതിജ്ഞ ചടങ്ങിൽ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്ക്ക് ക്ഷണം; വി ഡി സതീശന്റെ നിർദേശപ്രകാരം കത്ത് അയച്ചു

'പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിക്കാതിരുന്നവര്‍ ഒട്ടും നിരാശരാകരുത്, വിജയത്തിലേക്കുള്ള ചവിട്ടുപടി മാത്രമായി പരാജയത്തെ കാണുക'; കെ സി വേണുഗോപാലിന്റെ എസ്എസ്എല്‍സി സന്ദേശം

'രാഷ്ട്രീയം നല്ലതാണ്, അത് നല്ല ആളുകൾ കൈകാര്യം ചെയ്യുമ്പോൾ... വിട്ടുവീഴ്ചയില്ലാത്ത നിലപാട് കോൺഗ്രസിൽ സതീശനിൽ മാത്രമേ കണ്ടിട്ടുള്ളു'; സത്യൻ അന്തിക്കാട്

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.07 % വിജയം

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യത, 2 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

'എന്തുകൊണ്ടാണ് ഒരു കോമാളി നിലവാരത്തിൽ മലയാളികൾ കാണുന്നത് എന്നതിന് വേറെ ഉദാഹരണം വേണ്ട, ബിജെപി നേതൃത്വത്തിന് സാമാന്യബോധം വേണം'; വി ടി ബൽറാം

ചോദ്യം ചോദിച്ചവൻ മറുപടി പറയുമ്പോൾ

'നാട്ടുകാര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുത്'; തന്റെ യാത്രകള്‍ക്ക് വാഹനവ്യൂഹം വേണ്ടെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍; പൈലറ്റ് വാഹനം മാത്രം മതി; എസ്‌കോട്ട് വാഹനമെങ്കിലും ഇല്ലാതെ പറ്റില്ലെന്ന് പൊലീസ്