ഋതുരാജിനെ മാറ്റി സഞ്ജുവിനെ നായകനാക്കണം, ഗെയ്ക്‌വാദ് ഫോമിൽ വരണമെങ്കിൽ അവന്റെ ശ്രദ്ധ ബാറ്റിംഗിൽ തന്നെയാകണം: എസ് ബദ്രിനാഥ്

ഇപ്പോൾ നടക്കുന്ന ഐപിഎലിൽ മികച്ച തുടക്കം ലഭിക്കാത്ത ടീമുകളിൽ ഒന്നാണ് ചെന്നൈ സൂപ്പർ കിങ്‌സ്. ദയനീയ പ്രകടനം തുടരുന്ന ചെന്നൈ സൂപ്പർ കിംഗ്‌സിൽ അസ്വാരസ്യങ്ങൾ പുകയുന്നു. ആറ് മത്സരങ്ങളിൽ നാലിലും തോറ്റ് പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെ ടീമിനെ നയിക്കുന്ന ഋതുരാജ് ഗെയ്‌ക്‌വാദിനെതിരെ വിമർശനങ്ങൾ ശക്തമായി.

ഇപ്പോഴിതാ ഋതുരാജിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റി സഞ്ജു സാംസണെ നായകനാക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ സിഎസ്കെ താരം സുബ്രഹ്മണ്യം ബദ്രിനാഥ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ബദ്രിനാഥ് സിഎസ്കെ മാനേജ്‌മെന്റിന് ഈ നിർദ്ദേശം നൽകിയത്.

ഋതുരാജിന്റെ ബാറ്റിംഗിലെ സമ്മർദ്ദം കുറയ്ക്കാൻ സഞ്ജു സാംസണെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കണം. ആരാധകർക്കും സമാനമായ അഭിപ്രായമാണുള്ളത്. പരിക്കിനെത്തുടർന്ന് പുറത്തിരിക്കുന്ന എം.എസ്. ധോണിയുടെ അഭാവം ചെന്നൈയെ വല്ലാതെ അലട്ടുന്നുണ്ട്. ഹൈദരാബാദിനെതിരായ മത്സരത്തിൽ ഫിനിഷ് ചെയ്യാൻ കഴിയാതെ പോയത് ധോണിയുടെ അഭാവം മൂലമാണെന്ന് ബദ്രിനാഥ് ചൂണ്ടിക്കാട്ടി. “എന്ത് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും ഡെത്ത് ഓവറുകളിൽ ധോണിയുടെ സേവനം സിഎസ്കെയ്ക്ക് അത്യാവശ്യമാണ്. 18-ാം ഓവറിൽ ധോണി ക്രീസിലുണ്ടെങ്കിൽ ഏതൊരു ബൗളറും സമ്മർദ്ദത്തിലാകും.” ബദ്രിനാഥ് പറഞ്ഞു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ