"സഞ്ജു വൈകാരികമായി തളര്‍ന്നുപോയി, ടീം വിടണമെന്ന് പറഞ്ഞു"; വെളിപ്പെടുത്തലുമായി റോയല്‍സ് ഉടമ

കഴിഞ്ഞ ഐപിഎല്‍ സീസണിനിടയില്‍ തന്നെ ഫ്രാഞ്ചൈസി വിടണമെന്ന ആഗ്രഹം സഞ്ജു സാംസണ്‍ പ്രകടിപ്പിച്ചിരുന്നെന്ന് രാജസ്ഥാന്‍ റോയല്‍സ് ടീം ഉടമ മനോജ് ബദാലെ. സഞ്ജുവിനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കൈമാറിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. രാജസ്ഥാന്‍ റോയല്‍സിന്റെ മോശം സീസണായിരുന്നു കഴിഞ്ഞുപോയതെന്നും സഞ്ജു വ്യക്തിപരമായി തളര്‍ന്നുപോയിരുന്നെന്നും ബദാലെ വെളിപ്പെടുത്തി.

ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം നടത്താന്‍ രാജസ്ഥാന്‍ പാടുപെടുമ്പോള്‍ സഞ്ജു വൈകാരികമായി തളര്‍ന്നുപോയി. കൊല്‍ക്കത്തയില്‍ നൈറ്റ് റൈഡേഴ്സിനെതിരായ തോല്‍വിക്ക് ശേഷമാണ് ഈ സീസണോടെ ഫ്രാഞ്ചൈസി വിടാനുള്ള ആഗ്രഹം സഞ്ജു പ്രകടിപ്പിച്ചത്.

”കഴിഞ്ഞ വര്‍ഷമാണ് ആദ്യമായി സഞ്ജു ടീം ടീം മാറുന്നതിനെക്കുറിച്ച് സംസാരിച്ചത്. സീസണിന്റെ അവസാനത്തില്‍ കൊല്‍ക്കത്തയില്‍ വെച്ചായിരുന്നു അത്. മത്സരത്തിന് ശേഷം ഞങ്ങള്‍ ഒരു മീറ്റിം​ഗ് നടത്തി. അദ്ദേഹം വളരെ സത്യസന്ധനായ ഒരു വ്യക്തിയാണ്. വ്യക്തിപരമായും വൈകാരികമായും അദ്ദേഹം തളര്‍ന്നിരുന്നു. ആര്‍ആറിനെക്കുറിച്ച് അദ്ദേഹത്തിന് വലിയ കരുതലുണ്ട്.

18 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം സീസണ്‍ അദ്ദേഹത്തെ ഒരുപാട് കാര്യങ്ങള്‍ ചിന്തിപ്പിച്ചിരിക്കാം. ഐപിഎല്‍ കരിയറിലെ 14 വര്‍ഷത്തെ ഏറ്റവും മികച്ച ഭാഗം രാജസ്ഥാന് നല്‍കിയ ആളാണ് സഞ്ജു. സ്വയം പുതുക്കാന്‍ ഒരു പുതിയ അധ്യായം ആവശ്യമാണെന്ന് അദ്ദേഹത്തിന് തോന്നിക്കാണും.” – രാജസ്ഥാന്‍ റോയല്‍സ് അവരുടെ യൂട്യൂബ് ചാനലില്‍ പങ്കിട്ട വീഡിയോയില്‍ ബദാലെ പറഞ്ഞു.

നിലവിലെ കരാർ തുകയായ 18 കോടി രൂപയ്ക്ക് തന്നെയാണ് സഞ്ജു സിഎസ്കെയിലേക്ക് പോകുന്നത്. സഞ്ജുവിന് പകരം ചെന്നൈ സൂപ്പർ കിം​ഗ്സ് അവരുടെ പ്രധാന ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജയെയും ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറനെയും രാജസ്ഥാൻ റോയൽസിന് നൽകി.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്