സഞ്ജുവിന്റെ ഈ അവസ്ഥയ്ക്ക് കാരണം ദ്രാവിഡിന്റെയും ഹാര്‍ദ്ദിക്കിന്റെയും ഗെയിം പ്ലാന്‍

വിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ നിരാശപ്പെടുത്തുന്ന സഞ്ജു സാംസണിന്റെ ശരിയായ പ്രശ്‌നം ചൂണ്ടിക്കാട്ടി പാകിസ്ഥാന്‍ മുന്‍ താരം കമ്രാന്‍ അക്മല്‍. അവസരത്തിനൊത്ത് ഉയരാനുള്ള മികവുള്ള താരമാണ് സഞ്ജുവെന്നും എന്നാല്‍ പ്രശ്നം സമീപനത്തിലാണെന്നും കമ്രാന്‍ അക്മല്‍ പറഞ്ഞു.

സഞ്ജു സാംസണ്‍ ഈ രീതിയില്‍ വിക്കറ്റ് നഷ്ടപ്പെടുത്തുന്നത് കാണുമ്പോള്‍ വളരെ നിരാശ തോന്നുന്നു. സഞ്ജുവിന് മികച്ച ഇന്നിംഗ്സ് കാഴ്ചവെക്കാനുള്ള അവസരമുണ്ടായിരുന്നു. നിരവധി ഓവറുകള്‍ ബാക്കി നില്‍ക്കവെയാണ് സഞ്ജു വിക്കറ്റ് നഷ്ടപ്പെടുത്തിയത്. പരിശീലകനും ക്യാപ്റ്റനും ആക്രമിച്ച് കളിക്കാന്‍ സഞ്ജുവിനോട് നിര്‍ദേശിച്ചിട്ടുണ്ടാവും. അതുകൊണ്ടാവാം അവന്‍ അത്തരം ഷോട്ടുകള്‍ കളിച്ചത്.

അവനൊരു ക്ലാസ് ബാറ്റ്സ്മാനാണ്. അവസരത്തിനൊത്ത് ഉയരാനുള്ള മികവുമുണ്ട്. എന്നാല്‍ പ്രശ്നം സമീപനത്തിലാണ്. കൂടുതല്‍ പക്വത സഞ്ജു കാട്ടേണ്ടതായുണ്ട്. വലിയ ഇടവേളക്ക് ശേഷമാണ് സഞ്ജു ടീമിലേക്കെത്തുന്നത്. അതുകൊണ്ടുതന്നെ ടീമിലെ സീറ്റുറപ്പിക്കാനുള്ള പ്രകടനം കാഴ്ചവെക്കണം. എന്നാല്‍ അവന് അതിന് സാധിക്കാതെ പോയി- കമ്രാന്‍ അക്മല്‍ പറഞ്ഞു.

വിന്‍ഡീസിനെതിരെ സഞ്ജു തീരെ നിരാശപ്പെടുത്തുകയാണ്. ആദ്യ മത്സരത്തില്‍ ഫിനിഷര്‍ റോളില്‍ കളിച്ച സഞ്ജു 12 പന്തില്‍ 12 റണ്‍സുമായി പുറത്തായി. രണ്ടാം മത്സരത്തില്‍ ഏഴ് പന്ത് നേരിട്ട് ഏഴ് റണ്‍സെടുത്തും താരം കൂടാരം കയറി.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'