ന്യുസിലാൻഡിനെതിരെ നടന്ന ആദ്യ ടി-20 മത്സരത്തിൽ ഇന്ത്യക്ക് 48 റൺസ് വിജയം. ഓപണർ അഭിഷേക് ശർമ്മയുടെയും റിങ്കു സിംഗിന്റെയും വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യക്ക് തുണയായത്. ഇതോടെ അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 ത്തിനു ലീഡ് ചെയ്യുകയാണ്.
ഇന്ത്യ വമ്പൻ ജയം നേടിയപ്പോഴും സഞ്ജു സാംസണ് പ്രതീക്ഷിച്ച പ്രകടനം ബാറ്റിങ്ങിൽ കാഴ്ചവെക്കാനായില്ല. ഓപ്പണറായി ഇറങ്ങി രണ്ട് ബൗണ്ടറിയടക്കം നേടി സഞ്ജു പ്രതീക്ഷ നൽകിയെങ്കിലും 7 പന്തിൽ 10 റൺസെടുത്താണ് പുറത്തായത്. ഇപ്പോഴിതാ സഞ്ജുവിന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും അവതാരകനുമായ ആകാശ് ചോപ്ര.
‘സഞ്ജു സാംസൺ ടി20 ലോകകപ്പിൽ നൂറുശതമാനം സീറ്റ് ഉറപ്പിച്ചെന്ന് എനിക്ക് പറയാനാവില്ല. സഞ്ജുവും ഇഷാൻ കിഷനും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇക്കാര്യം തീരുമാനിക്കുന്നത്. വരുന്ന കുറച്ച് മത്സരങ്ങളിലൂടെ ഇതിനുള്ള ഉത്തരം ലഭിക്കും’ എന്നാണ് ആകാശ് ചോപ്ര പറയുന്നത്.