ഇപ്പോൾ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് വേണ്ടി സഞ്ജു സാംസന്റെ സംഹാരതാണ്ഡവം. ഇന്നലെ നടന്ന മത്സരത്തിൽ ആലപ്പി റിപ്പിൾസിനെതിരെ കൊച്ചിക്ക് മൂന്നു വിക്കറ്റിന്റെ ജയം.
ആദ്യം ബാറ്റ് ചെയ്ത ആലപ്പി റിപ്പിൾസ് ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 18.2 ഓവറിൽ ലക്ഷ്യം കണ്ടു. വെടിക്കെട്ട് ബാറ്റിങ് പ്രകടനം പുറത്തെടുത്ത സഞ്ജു സാംസണാണ് കൊച്ചിക്ക് വിജയം സമ്മാനിച്ചത്.
41 പന്തിൽ 2 ഫോറും 9 സിക്സുമടക്കം 83 റൺസാണ് സഞ്ജു സാംസൺ അടിച്ചെടുത്തത്. ഇതോടെ ഏഷ്യ കപ്പിൽ ഓപ്പണിങ് സ്ഥാനം സഞ്ജുവിന് തന്നെ ലഭിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അഭിഷേക് ശർമയോടൊപ്പം ഓപ്പണിങ് സ്ഥാനത്ത് വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ പരിഗണിക്കാനായിരുന്നു ബിസിസിഐയുടെ തീരുമാനം. എന്നാൽ സഞ്ജുവിന്റെ ഈ തകർപ്പൻ പ്രകടനം അദ്ദേഹത്തിന് ഗുണം ചെയ്‌തേക്കും.