രോഹിത്ത് എത്തിയില്ല, ചാഹലിന്റെ മുഖത്തേക്ക് കേക്കെറിഞ്ഞ് സഞ്ജു

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്കിടെയായിരുന്നു മലയാളി താരം സഞ്ജു സാംസണിന്റെ 25ാം ജന്മദിനം. ഡ്രെസ്സിംഗ് റൂമില്‍ ടീമംഗങ്ങളെല്ലാം ഒത്തുകൂടി സഞ്ജുവിന്റെ പിറന്നാളാഘോഷം കെങ്കേമമാക്കി. കേക്ക് മുറിച്ച് പിറന്നാളാഘോഷിക്കുന്ന വീഡിയോ സഞ്ജു തന്റെ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു.

എന്നാല്‍ ഈ വീഡിയോ രസകരമായ ചില കാഴ്ച്ചകള്‍ കൂടി ആരാധകര്‍ സമ്മാനിക്കുന്നതായിരുന്നു. ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലായിരുന്നു പിറന്നാളാഘോഷത്തിന്റെ പ്രധാന സംഘാടകന്‍.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ എത്താത്തതിനാല്‍ കേക്ക് മുറിച്ചശേഷം ആദ്യത്തെ കഷണം ആര്‍ക്കു കൊടുക്കുമെന്ന ആശയക്കുഴപ്പത്തിലായിരുന്നു സഞ്ജു. കേക്ക് കൈയിലെടുത്തശേഷം സഞ്ജു സംശയത്തോടെ തിരിഞ്ഞു നോക്കുന്നതിനിടെ പുറകില്‍ നിന്ന് ആരോ അത് ചഹലിന്റെ മുഖത്തേക്ക് വലിച്ചെറിയാന്‍ വിളിച്ചു പറഞ്ഞു.

അതുകേട്ടപാടെ കേക്കിന്റെ ആദ്യത്തെ കഷണം ആഘോഷത്തിന് ചുക്കാന്‍ പിടിച്ച് മുന്നില്‍ നിന്നിരുന്ന ചഹലിന്റെ മുഖത്തേക്ക് തന്നെയെറിഞ്ഞ് സഞ്ജു കര്‍ത്തവ്യം നിര്‍വ്വഹിച്ചു. എന്നാല്‍ പിന്നീട് സഞ്ജുവിനെ വരിഞ്ഞു മുറുക്കിയ സഹതാരങ്ങള്‍ മുഖത്ത് കേക്കു കൊണ്ട് പടംവരച്ച് ഉല്ലസിക്കുകയും ചെയ്തു.

https://www.instagram.com/p/B4svwEYFnrE/?utm_source=ig_embed&utm_campaign=embed_video_watch_again

“ചാഹലിന്റെ മുഖത്തേക്ക് എറിയെന്ന് പറഞ്ഞു. ഞാനതുപോലെ തന്നെ ചെയ്തു” വീഡിയോ പങ്കുവെച്ച് സഞ്ജു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു.

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ ടീമിലുണ്ടായിട്ടും സഞ്ജുവിന് ഒരു മത്സരത്തില്‍ പോലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. ഇത് ഏറെ വിവാദമായിരുന്നു.

Latest Stories

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്