ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന അവസാനത്തെ ടി-20 മത്സരത്തിൽ ഇന്ത്യക്ക് 30 റൺസ് വിജയം. ഇതോടെ പരമ്പര ഇന്ത്യ 3-1 നു തൂത്തൂവാരി. നാളുകൾ ഏറെയായി ബെഞ്ചിൽ ഇരുന്ന സഞ്ജു സാംസൺ ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യക്കായി തകർപ്പൻ പ്രകടനമാണ് കാഴ്ച വെച്ചത്. 22 പന്തുകളിൽ 4 ഫോറും 2 സിക്‌സും അടക്കം 37 റൺസാണ് താരം അടിച്ചെടുത്തത്.
പരിക്കേറ്റ ഗില്ലിന് പകരമാണ് സഞ്ജു പ്ലേയിങ് ഇലവനിലെത്തിയത്. രണ്ടാം ഓവറിലെ അവസാന പന്തില്‍ മാര്‍ക്കോ യാന്‍സനെ സിക്‌സറിന് പറത്തി വെടിക്കെട്ട് ബാറ്റിങാണ് സഞ്ജു കാഴ്ചവെച്ചത്. ഇതോടെ ടി20 കരിയറില്‍ 8000 റണ്‍സെന്ന നാഴികക്കല്ല് പൂര്‍ത്തിയാക്കാന്‍ സഞ്ജുവിന് സാധിച്ചു. അന്താരാഷ്ട്ര ടി20യില്‍ 1000 റണ്‍സെന്ന നേട്ടവും സഞ്ജു അഹമ്മദാബാദില്‍ സ്വന്തമാക്കി.
ഇന്ത്യക്കായി ബാറ്റിംഗിൽ തിലക് വർമ്മ (73) ഹർദിക് പാണ്ട്യ (63) സഞ്ജു സാംസൺ (37) അഭിഷേക് ശർമ്മ (34) എന്നിവർ തകർപ്പൻ പ്രകടനം നടത്തി. ബോളിങ്ങിൽ വരുൺ ചക്രവർത്തി 4 വിക്കറ്റുകൾ, ജസ്പ്രീത് ബുംറ 2 വിക്കറ്റുകൾ, അർശ്ദീപ് സിങ്, ഹർദിക് പാണ്ട്യ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും നേടി. പ്ലയെർ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത് ഹർദിക് പാണ്ഡ്യയാണ്. പ്ലയെർ ഓഫ് ദി ടൂർണമെന്റായി വരുൺ ചക്രവർത്തിയും.