ക്യാപ്റ്റനായി സഞ്ജു തിരിച്ചെത്തി; ഹരിയാനയെ എറിഞ്ഞൊതുക്കി കേരളം

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജു സാംസണ്‍ നായകനായി തിരിച്ചെത്തിയ മത്സരത്തില്‍ ഹരിയാനയെ എറിഞ്ഞൊതുക്കി കേരളം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹരിയാനയ്ക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 131 ല്‍ ഒതുങ്ങി.

25 പന്തില്‍ 39 റണ്‍സെടുത്ത ജയന്ത് യാദവാണ് ഹരിയാനയുടെ സ്‌കോറര്‍. സുമിത് കുമാര്‍ പുറത്താവാതെ 30 റണ്‍സെടുത്തു. അങ്കിത് കുമാര്‍ (0), ചൈതന്യ ബിഷ്ണോയ് (5), ഹിമാന്‍ഷു റാണ (9), നിഷാന്ത് സിന്ധുവും (10) പ്രമോദ് ചന്ധില (24), ദിനേഷ് ബന (10) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

കേരളത്തിനായി ബോള്‍ ചെയ്ത ആറ് ബോളര്‍മാരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. കഴിഞ്ഞ രണ്ട് മത്സരങ്ങളും ജയിച്ച് എട്ട് പോയിന്റുള്ള കേരളം ഗ്രൂപ്പ് സിയില്‍ ഒന്നാമതാണ്. അരുണാചല്‍ പ്രദേശ്, കര്‍ണാകട എന്നിവരെയാണ് കേരളം തോല്‍പ്പിച്ചത്. ഹരിയാനയാണ് രണ്ടാമത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷമാണ് സഞ്ജു ടീമിനൊപ്പം ചേരുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും സഞ്ജു കളിച്ചിരുന്നില്ല. കര്‍ണാടകയ്ക്കെതിരെ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായിട്ടാണ് കേരളം ഇറങ്ങിയത്. സഞ്ജു തിരിച്ചെത്തിയപ്പോള്‍ കൃഷ്ണ കുമാര്‍ പുറത്തായി.

കേരള ടീം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസറുദ്ദീന്‍, പി എ അബ്ദുള്‍ ബാസിത്, സിജോമോന്‍ ജോസഫ്, മനു കൃഷ്ണന്‍, ബേസില്‍ തമ്പി, ആസിഫ് കെ എം, വൈശാഖ് ചന്ദ്രന്‍.

ഹരിയാന ടീം: ഹിമാന്‍ഷു റാണ (ക്യാപ്റ്റന്‍), അങ്കിത് കുമാര്‍, ചൈതന്യ ബിഷ്ണോയ്, ദിനേശ് ബന, നിശാന്ത് സിന്ധു, രാഹുല്‍ തെവാട്ടിയ, സുമിത് കുമാര്‍, ജയന്ത് യാദവ്, അമിത് മിശ്ര, മോഹിത് ശര്‍മ, അമന്‍ കുമാര്‍.

Latest Stories

20ല്‍ എത്ര?, കേരളം ഇടത്തേക്കോ വലത്തേക്കോ?; താമര വിരിയുമോ?; സൗത്ത് ലൈവ് യൂട്യൂബ് കമ്മ്യൂണിറ്റി പോള്‍ റിസല്‍ട്ടും എക്‌സിറ്റ് പോള്‍ സാധ്യത ചര്‍ച്ചയും വൈകിട്ട് 6.15ന്

രാജുവേട്ടൻ ഒരിക്കലും അങ്ങനെ ചെയ്യില്ല; നാദിർഷയുടെ വാക്കുകൾ സോഷ്യൽ മീഡിയ വളച്ചൊടിച്ചു; വിശദീകരണവുമായി ആസിഫ് അലി

മോണ്‍സ്റ്ററിന്റെ ക്ഷീണം മാറ്റും, മോഹന്‍ലാലിനൊപ്പം വലിയ പരിപാടിയാണ് വരാന്‍ പോകുന്നത്: വൈശാഖ്

ഇടുക്കി പൂച്ചപ്രയിൽ ഉരുൾപൊട്ടൽ, കക്കയത്ത് മണ്ണിടിച്ചിൽ; കനത്ത മഴയിൽ മുങ്ങി തൃശൂർ

അവന്റെ മോശം ഫോം എന്നെ പേടിപ്പിക്കുന്നു, ആ താരം നന്നായി കളിച്ചില്ലെങ്കിൽ ഇന്ത്യ പണി മേടിക്കും: സൗരവ് ഗാംഗുലി

ടി20 ലോകകപ്പ് 2024: കോഹ്‌ലിയും രോഹിത്തും കൂടി പണി തരും, ബിസിസിഐക്ക് മുന്നറിയിപ്പ് നൽകി മഞ്ജരേക്കർ

കോഴിക്കോട് മാലിന്യടാങ്കിൽ തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ച സംഭവം; ഹോട്ടലിന്റെ പ്രവർത്തന ലൈസൻസ് റദ്ദാക്കും

സെക്സ് എന്ന വികാരം ദേഷ്യം, സങ്കടം എന്നിവയൊക്കെ പോലെ തന്നെയാണ്..;'കള'യിലെ ഇന്റിമേറ്റ് സീനിനെ കുറിച്ച് ദിവ്യ പിള്ള

വോട്ടെടുപ്പിനിടെ സംഘർഷം; ബംഗാളിൽ വിവിപാറ്റുകളും വോട്ടിങ് യന്ത്രങ്ങളും തോട്ടിലെറിഞ്ഞു; കേസെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഇത്തവണ ഞാൻ ആ വാക്ക് ഉപയോഗിക്കില്ല, അത് പറഞ്ഞ് പറഞ്ഞ് മടുത്തു; ആകാശ് ചോപ്ര പറയുന്നത് ഇങ്ങനെ