സഞ്ജു ജയ്‌സ്വാളിന്‍റെ നൂറ് കളഞ്ഞേ.., ചില മലയാളികള്‍ കുരു പൊട്ടിക്കുന്നത് എന്തിനാണോ എന്തോ!

അയ്യോ സഞ്ജു, ജയ്‌സ്വാളിന്‍റെ 100 കളഞ്ഞേ എന്നു പറഞ്ഞു നോര്‍ത്ത് ടീമുകള്‍ കുരു പൊട്ടിക്കുന്നത് മനസിലാക്കാം. പക്ഷെ ഈ ചില മലയാളികള്‍ കുരു പൊട്ടിക്കുന്നത് എന്തിനാണോ എന്തോ. Milestone വേണ്ടി കളിച്ചിരുന്നു എങ്കില്‍ ജയ്‌സ്വാള്‍ 90 ആകും മുന്‍പേ സഞ്ജു 50 ഉം അടിച്ചു കളിയും ഫിനിഷ് ചെയ്‌തേനെ.

റണ്‍ റേറ്റ് അത്രമേല്‍ നിര്‍ണായകമായ അവസ്ഥയില്‍ ഏത് ഇനിയുള്ള രണ്ട് കളിയും ജയിച്ചാലും പ്ലേ ഓഫ് ഉറപ്പില്ലാത്ത അവസ്ഥയില്‍ ജയ്‌സ്വാള്‍ സ്ട്രഗിൾ ചെയ്തപ്പോ റണ്‍ റേറ്റ് താഴാതെ കളിച്ചത് ആണ് സഞ്ജു എന്ന് കളി കണ്ടവര്‍ക്ക് മനസിലാകും.

ജയ്‌സ്വാള്‍ 4 അടിച്ചു താളം വീണ്ടെടുത്തപ്പോള്‍ പിന്നെ സഞ്ജു ബിഗ് ഹിറ്റ് ശ്രമിച്ചില്ല എന്ന് മാത്രം അല്ല വൈഡ് 4 പോകാന്‍ സാദ്ധ്യത ഉള്ള ബോള്‍ ഡിഫെന്‍സ് ചെയ്തു ഹരെ യാര്‍ എന്ന് ബോളറിനോട് ചോദിക്കുന്നതും കണ്ട്. ശേഷം വിജയ റണ്‍ അടിക്കാന്‍ സഞ്ജു ജയ്‌സ്വാളിനോട് പറയുന്നതും കാണാമായിരുന്നു.

ആദ്യ 13 ബോള്‍ 50 അടിച്ച ജയ്‌സ്വാള്‍ പിന്നുള്ള 34 ബോള്‍ അടിക്കുന്നത് 48 റണ്‍സ് ആണ്. 19 ബോളില്‍ 16 ആയിരുന്ന 20 ബോളില്‍ 20 ആയ സഞ്ജു പിന്നുള്ള 9 ബോള്‍ അടിക്കുന്നത് 28 റണ്‍സും. റണ്‍റേറ്റ് മുഖ്യം ബിഗിലെ..

എഴുത്ത്: അജ്മല്‍ നിഷാദ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്