'സഞ്ജു ഉണ്ട്, പക്ഷെ ചെന്നൈക്ക് ഇപ്പോൾ ധോണിയെയാണ് ആവശ്യം'; തുറന്നടിച്ച് മുൻ താരം

ഇപ്പോൾ നടക്കുന്ന ഐപിഎലിൽ മികച്ച തുടക്കം ലഭിക്കാത്ത ടീമുകളിൽ ഒന്നാണ് ചെന്നൈ സൂപ്പർ കിങ്‌സ്. മലയാളി താരം സഞ്ജു സാംസൺ അടക്കം മികച്ച താരങ്ങളുള്ള ടീമാണ് ചെന്നൈ. എന്നാൽ ഐപിഎലിൽ ഇത് വരെയായി രണ്ട് മത്സരങ്ങൾ മാത്രമാണ് ടീമിന് വിജയിക്കാൻ സാധിച്ചത്. നായകനായ റുതുരാജ് ഗെയ്ക്‌വാദിന്റെ മോശമായ ബാറ്റിംഗ് പ്രകടനവും ക്യാപ്റ്റൻസിയുമാണ് ടീം തോല്കുന്നതിന്റെ പ്രധാന കാരണമായി ആരാധകർ വിലയിരുത്തുന്നത്.

ഇപ്പോഴിതാ ചെന്നൈ സൂപ്പർ കിം​ഗ്സിന് എം എസ് ധോണിയെ ഏറ്റവും കൂടുതൽ ആവശ്യമുള്ള സമയം ഇതാണെന്ന് പറഞ്ഞിരിക്കുകയാണ് മുംബൈ ഇന്ത്യൻസിന്റെ മുൻ താരം ആദിത്യ താരെ. മലയാളി താരം സഞ്ജു സാംസണിന്റെ വിക്കറ്റ് കീപ്പിങ്ങിനെ ബഹുമാനിച്ചു കൊണ്ട് തന്നെയാണ് താനിത് പറയുന്നതെന്നും ഈ ഘട്ടത്തില്‍ ധോണിയെ പോലൊരു താരത്തെയാണ് ചെന്നൈയ്ക്ക് അത്യാവശ്യമെന്നും താരെ ജിയോസ്റ്റാറിനോട് പറഞ്ഞു.

‘ചെന്നൈ സൂപ്പർ കിംഗ്സിന് എപ്പോഴത്തെക്കാളും കൂടുതൽ ഇപ്പോൾ എം എസ് ധോണിയെ ഇപ്പോൾ ആവശ്യമാണ്. ധോണി 20 ഓവറും വിക്കറ്റ് കീപ്പിങ് ചെയ്യണമെന്നാണ് വ്യക്തിപരമായി ഞാൻ ആഗ്രഹിക്കുന്നത്. കാരണം സ്റ്റമ്പിന് പിന്നിൽ അദ്ദേഹം വളരെ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. സഞ്ജു സാംസണിന്റെ വിക്കറ്റ് കീപ്പിംഗിനെ കുറച്ചു കാണുകയോ അദ്ദേഹത്തെ അനാദരിക്കുകയോ ചെയ്യുകയയല്ല, പക്ഷേ ധോണിയുടെ ആ അനുഭവസമ്പത്ത് അവിടെ അത്യാവശ്യമാണ്’, താരെ അഭിപ്രായപ്പെട്ടു.

‘ചെന്നൈ നിരയിൽ ഒരുപാട് യുവതാരങ്ങളുണ്ട്. ടീമിൽ അരങ്ങേറ്റം കുറിച്ച കാർത്തിക് ശർമ, പ്രശാന്ത് വീർ എന്നിവർക്ക് മാഹി ഭായിയെപ്പോലെ അനുഭവസമ്പത്തുള്ള ഒരാളുടെ മാർഗനിർദ്ദേശം ആവശ്യമാണ്. ഈ രണ്ട് കളിക്കാരിലും ടീം വലിയ വിശ്വാസമാണ് അർപ്പിച്ചിട്ടുള്ളത്. എന്നാൽ ടീമിൽ ധോണി ഉണ്ടെങ്കിൽ അദ്ദേഹത്തെ തീർച്ചയായും കളിപ്പിക്കണം. ധോണിയുടെ സാന്നിധ്യം കാർത്തിക്കിനും പ്രശാന്തിനും സമ്മർദ്ദം മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ സഹായിക്കും’, മുൻ മുംബൈ ഇന്ത്യൻസ് താരം കൂട്ടിച്ചേർത്തു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ