ഐപിഎല്ലില്‍ 20 ഓവറില്‍ 200 അടിച്ചാലും ചേസ് ചെയ്തു ജയിക്കാന്‍ ശേഷിയുള്ളവരുടെ പട്ടികയില്‍ രണ്ടാമന്‍ സഞ്ജു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പന്തെറിയാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. മാര്‍ച്ച് 26 ന് ചെന്നൈ സൂപ്പര്‍കിംഗ്‌സ് മുംബൈയിലെ വാങ്കഡേ സ്‌റ്റേഡിയത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടുന്നതോടെ പോരിന് തുടക്കമാകും. ടിട്വന്റിയെ ബാറ്റര്‍മാരുടെ മത്സരം എന്നാണ് പൊതുവെ പറയാറ്. സ്വന്തം ടീമിനെ ജയിപ്പിക്കുന്നത് വരെ മതിയായ പ്രകടനം കളിക്കാര്‍ക്ക് അത്യാവശ്യം. ്എന്നാല്‍ എതിര്‍ടീം 20 ഓവറില്‍ 200 റണ്‍സ് അടിച്ചാലും ചേസ് ചെയ്ത് ജയിക്കാന്‍ കഴിയുന്ന ശേഷിയുള്ള കളിക്കാരുടെ പട്ടികയില്‍ സഞ്്ജു സാംസണ്‍ രണ്ടാമത്.

രോഹിതോ കോഹ്ലിയോ ധോണിയോ രാഹുലോ ഒന്നും ആദ്യ അഞ്ചില്‍ ഇടം പിടിക്കാത്ത പട്ടികയിലെ ഒന്നാമന്‍ മനീഷ് പാണ്ഡേയാണ്. എതിര്‍ടീം 200 ന് മുകളില്‍ എടുക്കുകയും സ്വന്തം ടീം ചേസ് ചെയ്യുകയും ചെയ്ത മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സംഭാവന ചെയ്തവരുടെ പട്ടികയില്‍ 345 റണ്‍സാണ് മനീഷിന്റെ മൊത്തം സമ്പാദ്യം. ഏഴ് ഇന്നിംഗ്‌സുകളില്‍ 69 ആണ് ശരാശരി. സ്‌ട്രൈക്ക് റേറ്റാകട്ടെ 160.47 റണ്‍സും. ഇത്തരം മത്സരങ്ങളില്‍ താരം ഒരു ഓവറില്‍ നേടിയിരിക്കുന്ന ശരാശരിയാകട്ടെ 9.63 റണ്‍സും. കൊല്‍ക്കത്ത ഐപിഎല്‍ കിരീടം ആദ്യമായി നേടിയ 2014 ലെ ഫൈനലില്‍ കൊല്‍ക്കത്ത 200 ചേസ് ചെയ്തപ്പോള്‍ 50 പന്തുകളില്‍ 94 റണ്‍സായിരുന്നു മനീഷിന്റെ സമ്പാദ്യം. ഇത്തവണ താരത്തെ കൊത്തിയെടുത്തിരിക്കുന്നത് ലക്്‌നൗ സൂപ്പര്‍ ജയന്റ്‌സാണ്.

200 സ്‌കോര്‍ ചെയ്ത മത്സരത്തിലെ ചേസിംഗില്‍ ടീമിനായി മികച്ച സംഭാവന നല്‍കിയവരുടെ പട്ടികയില്‍ രണ്ടാമന്‍ കേരളത്തിന്റെ പുത്രന്‍ സഞ്ജു വി സാംസണാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായ സഞ്്ജുവിന്റെ മൊത്തം നേട്ടം 267 റണ്‍സാണ്. 139 പന്തുകളില്‍ നിന്നുമാണ് താരം ഇത്രയൂം റണ്‍സ് അടിച്ചത്. 66.75 ശരാശരിയും 192 സ്‌ട്രൈക്ക് റേറ്റുമുള്ള സഞ്ജു എതിര്‍ടീം 200 കടന്നിട്ടുള്ള മത്സരത്തില ഓവറില്‍ 11.53 റണ്‍സ് വീതം നേടിയിട്ടുണ്ട്. 14 കോടി മുടക്കിയാണ് രാജസ്ഥാന്‍ ഇത്തവണ താരത്തെ നിലനിര്‍ത്തിയത്.

185 റണ്‍സ് പേരിലുള്ള ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്്‌ളെന്‍ മാക്‌സ്‌വെല്ലാണ് മുന്നാമത്. 87 പന്തുകളില്‍ 185 റണ്‍സ് മൂന്ന് ഇന്നിംഗ്‌സുകളില്‍ നിന്നും നേടിയിട്ടുള്ള മാക്‌സ്‌വെല്ലിന്റെ ശരാശരി 61.67 റണ്‍സാണ്. സ്‌ട്രൈക്ക്‌റേറ്റാകട്ട 212 .64 ലും ഒരു ഓവറില്‍ 12.76 റണ്‍സ് വീതമാണ് എതിര്‍ടീമുകള്‍ 200 കടന്ന മത്സരത്തില്‍ മാക്‌സ്‌വെല്‍ അടിച്ചിട്ടുള്ളത്. 11 കോടിക്കാണ് ഇത്തവണ ആര്‍സിബി താരത്തെ ടീമിലെടുത്തത്.

മൂന്‍ ഇന്ത്യന്‍ താരം യൂസുഫ് പത്താനാണ് റാങ്കിംഗില്‍ നാലാമന്‍ 183 റണ്‍സ് അഞ്ച് ഇന്നിംഗ്‌സില്‍ യൂസുഫ് പത്താന്‍ നേടിയിട്ടുണ്ട്. 103 പന്തുകളില്‍ ആയിരുന്നു ഈ സ്‌കോര്‍. അഞ്ച് ഇന്നിംഗ്‌സ് നേരിട്ട താരത്തിന്റെ ശരാശരി 45.75 റണ്‍സാണ്. സ്‌ട്രൈക്ക് റേറ്റ് 177.67 ും. നാല് ഇന്നിംഗ്‌സുകളില്‍ 75 പന്തുകളില്‍ 170 റണ്‍സ് അടിച്ചിട്ടുള്ള ആന്ദ്രേ റസലാണ് അഞ്ചാമന്‍. 56.67 ശരാശിയുള്ള താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 226.67 ആണ്. 15 കോടിക്കാണ് താരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിലനിര്‍ത്തിയത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക