സഞ്ജു സാംസണിന് മികവ് കാട്ടാന്‍ ആവശ്യത്തിന് അവസരം ലഭിച്ചില്ലെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഇന്ത്യന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പാര്‍ഥിവ് പട്ടേല്‍. സഞ്ജുവിന് മികവ് കാട്ടാന്‍ ആവശ്യത്തിന് അവസരം ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇതൊന്നും വിനിയോഗിക്കാന്‍ സഞ്ജുവിന് സാധിച്ചില്ലെന്നും പാര്‍ഥിവ് പറഞ്ഞു.
ഇന്ത്യ തോല്‍ക്കുന്ന സമയത്തെല്ലാം നമ്മള് നെഗറ്റീവ് പോയിന്റാണ് ചിന്തിക്കുന്നത്. ഈ പരമ്പരയില്‍ ബാറ്റ്സ്മാന്മാരുടെ മോശം പ്രകടനമാണ് പ്രശ്നമായിട്ടുള്ളത്. സഞ്ജു സാംസണ് ടീമില്‍ നിന്ന് തഴയപ്പെടുന്ന സാഹചര്യങ്ങളിലെല്ലാം അത് വലിയ ചര്‍ച്ചയാവുകയും സഞ്ജുവിന് കൂടുതല്‍ അവസരം നല്‍കണമെന്ന ആവശ്യം ശക്തമാവുകയും ചെയ്യാറുണ്ട്.
സത്യസന്ധമായി പറഞ്ഞാല്‍ സഞ്ജുവിന് മികവ് കാട്ടാന്‍ ആവശ്യത്തിന് അവസരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും വിനിയോഗിക്കാന്‍ സഞ്ജുവിന് സാധിച്ചില്ലെന്നതാണ് വസ്തുത. നിലവിലെ പരമ്പരയില്‍ ഒരു ബാറ്റ്സ്മാനെ മാത്രമാണ് മികച്ചവനെന്ന് വിളിക്കാനാവൂ. അത് തിലക് വര്‍മയാണ്.
തിലക് സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് നന്നായി കളിച്ചു. സ്പിന്നര്‍മാര്‍ക്കെതിരേ കളിച്ച സ്വീപ് ഷോട്ടൊക്കെ വളരെ മനോഹരമായിരുന്നു. കവറിന് മുകളിലൂടെ പറത്തിയ സിക്സറിലൂടെത്തന്നെ തിലക് തന്റെ കഴിവ് ഉയര്‍ത്തിക്കാട്ടി. വെസ്റ്റ് ഇന്‍ഡീസിന്റെ ബോളിംഗ് അത്ര മികച്ചതായിരുന്നില്ല. ഇതിനെ നന്നായി മുതലാക്കിയത് തിലക് മാത്രമാണ്. ഫീല്‍ഡിംഗിലും മികവ് കാട്ടാന്‍ തിലകിന് കഴിവുണ്ട്- പാര്‍ഥിവ് പറഞ്ഞു.