Ipl

സഞ്ജുവിന് ഹസരങ്ക ശാപം, ട്രോളി കൊന്ന് സോഷ്യൽ മീഡിയ

ധോണിയും പൊള്ളാർഡും കഴിഞ്ഞ ദിവസം ട്രോൾ പൊങ്കാല ഏറ്റുവാങ്ങിയിരുന്നു. ഇപ്പോഴിതാ മലയാളികളുടെ സ്വന്തം സഞ്ജു സാംസൺ ഇരുതാരങ്ങൾക്കും കൂട്ടായി ട്രോളുകൾ ഏറ്റുവാങ്ങുകയാണ്.  ശ്രീലങ്കൻ പര്യടനത്തിൽ തുടർച്ചായി പുറത്താക്കിയ ബാംഗ്ലൂർ സ്പിന്നർ ഹസരങ്കയുമായി സഞ്ജു ഏറ്റുമുട്ടുന്നതിനെ വലിയ ആവേശത്തോടെയാണ് ആരാധകർ കണ്ടത്.  സഞ്ജു ഇത്തവണ താരത്തെ അടിച്ചുപറത്തും എന്ന് വിശ്വസിച്ച ആളുകൾക്ക് വിഷമം സമ്മാനിച്ച് താരം ഒരിക്കൽ കൂടി സ്പിന്നർക്ക് മുന്നിൽ കീഴടങ്ങി. ഇതോടെയാണ് സഞ്ജുവിനെ ട്രോളി ആളുകൾ എത്തിയത്

സ്പിന്നർക്ക് എതിരെ സിക്സ് അടിച്ച് തുടങ്ങിയ താരത്തിന് അടുത്ത പന്തിൽ പിഴക്കുകയിരുന്നു. പന്തിന്റെ വേഗവും ഗതിയും മനസ്സിലാക്കുന്നതില്‍ സഞ്ജു പൂര്‍ണമായും പരാജയപ്പെടുകയായിരുന്നു. റിട്ടേണ്‍ ക്യാച്ചില്‍ ഹസരങ്ക താരത്തെ പുറത്താക്കി.  ഇതിനിടയിൽ രാജസ്ഥാന്റെ തോൽവി കൂടിയായതോടെ സഞ്ജുവിന്റെ കാര്യത്തിൽ തീരുമാനമായി.

തുടർച്ചായി ഹസരങ്കയയോട് പരാജയപെടുന്നതിനാൽ – :സഞ്ജു ഹസരങ്കയുടെ പോക്കറ്റിൽ ,ഹസരങ്കയെ അല്ലെ വിക്കറ്റ് തരാം, തുടങ്ങിയ ട്രോളുകളാണ് നിറയുന്നത്. താരത്തിന് അനുകൂലിച്ചും ആരാധകർ എത്തുന്നുണ്ട്.

Latest Stories

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ