സഞ്ജുവും സംഘവും മിന്നിച്ചു; ഇനി സര്‍വീസസ് എതിരാളികള്‍

വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റില്‍ കേരളം ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. എലൈറ്റ് ഗ്രൂപ്പ് ഡി മത്സരത്തില്‍ ഉത്തരാഖണ്ഡിനെ അഞ്ച് വിക്കറ്റിന് തുരത്തിയാണ് കേരളം നോക്കൗട്ടിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഉത്തരാഖണ്ഡ് 9 വിക്കറ്റിന് 224 റണ്‍സെടുത്തു. കേരളം അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 225 റണ്‍സുമായി ലക്ഷ്യം മറികടന്നു. ഇതോടെ 16 പോയിന്റോടെ കേരളം ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി. ഡിസംബര്‍ 22ലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളം സര്‍വീസസിനെ നേരിടും.

ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം പുറത്താകാതെ 83 റണ്‍സ് സ്‌കോര്‍ ചെയ്ത സച്ചിന്‍ ബേബിയാണ് കേരളത്തിന്റെ വിജയശില്‍പ്പി. ക്യാപ്റ്റന്‍ സഞ്ജു വി.സാംസണ്‍ (33), വിഷ്ണു വിനോദ് (34), വിനൂപ് മനോഹരന്‍ (28), രോഹന്‍ കുന്നുമ്മല്‍ (26) എന്നിവരും മോശമല്ലാത്ത സംഭാവന നല്‍കി.

ആദ്യം ബാറ്റ് ചെയ്ത ഉത്തരാഖണ്ഡ് തുടക്കത്തില്‍ പതറി. പക്ഷേ, നായകന്‍ ജേ ബിസ്ത (93), ദിക്ഷാന്‍ഷു നെഗി (52) എന്നിവരുടെ ഹാഫ് സെഞ്ച്വറികള്‍ അവരെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിക്കുകയായിരുന്നു. കേരളത്തിനായി എം.ഡി. നിധീഷ് മൂന്നും ബേസില്‍ തമ്പി രണ്ടും വീതം വിക്കറ്റ് സ്വന്തമാക്കി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ