സഞ്ജുവും പന്തും എന്റെ പ്രിയ താരങ്ങളാണ്, എന്നാൽ ലോകകപ്പ് ടീമിൽ അവൻ മതി; ആ ചെറുക്കനാണ് അതിന് അർഹത: സൗരവ് ഗാംഗുലി

ദേശീയ ടീമിലെ വിക്കറ്റ് കീപ്പിംഗ് സ്ലോട്ടിനുള്ള തീവ്രമായ മത്സരം മുറുകുമ്പോൾ 2024 ലെ ടി20 ലോകകപ്പ് ടീമിൽ ഋഷഭ് പന്തിന് സ്ഥാനം ഉറപ്പാണെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി വെള്ളിയാഴ്ച പറഞ്ഞു. പന്തിനേയും സഞ്ജു സാംസണേയും തനിക്ക് ഇഷ്ടം ആണെന്ന് പറഞ്ഞ ഗാംഗുലി ഏപ്രിൽ അവസാനത്തിന് മുമ്പ് പ്രഖ്യാപിക്കാൻ പോകുന്ന 15 അംഗ ടീമിൽ രണ്ട് വിക്കറ്റ് കീപ്പർമാരെയും ബിസിസിഐക്ക് തിരഞ്ഞെടുക്കാമെന്നും കൂട്ടിച്ചേർത്തു.

2022 ഡിസംബറിൽ റോഡപകടത്തെത്തുടർന്ന് നീണ്ട പരിക്കിന് ശേഷം ഐപിഎല്ലിലേക്ക് മടങ്ങിയെത്തിയ ഋഷഭ് പന്തിൻ്റെ അവിശ്വസനീയമായ ഫോമിലാണ് ഈ സീസണിൽ കളിക്കുന്നത്. പന്ത് ഒന്നാം വിക്കറ്റ് കീപ്പറായി ലോകകപ്പ് ടീമിൽ ഉണ്ടാകണം എന്നും സഞ്ജു രണ്ടാം വിക്കറ്റ് കീപ്പറായി വരണം എന്നുമാണ് ഗാംഗുലി പറഞ്ഞത്.

“ഞാൻ സഞ്ജുവിനെ സ്നേഹിക്കുന്നു, ഞാൻ ഋഷഭിനെ സ്നേഹിക്കുന്നു. ഋഷഭ് (ടി20 ലോകകപ്പിലേക്ക്) പോകും. സഞ്ജുവും പോയേക്കാം. സഞ്ജു പോകരുതെന്ന് ഞാൻ പറയുന്നില്ല. അവൻ ആരെയും പോലെ മികച്ച കളിക്കാരനാണ്. അവൻ നന്നായി ബാറ്റ് ചെയ്യുന്നു, അദ്ദേഹം രാജസ്ഥാനെ നയിക്കുന്നു . സെലക്ടർമാർക്ക് തോന്നിയാൽ ഇരുവർക്കും അവസരം കിട്ടിയേക്കാം, പക്ഷേ ഋഷഭ് ഉണ്ടാകണം,” സൗരവ് ഗാംഗുലി പറഞ്ഞു.

റോഡപകടത്തിൽ പരിക്കേറ്റ ശേഷം ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ മടങ്ങിയെത്തി ഇപ്പോൾ തകർപ്പൻ പ്രകടനമാണ് നടത്തുന്നത് . ക്യാപിറ്റൽസിനായി ഇതുവരെ 9 മത്സരങ്ങളിൽ നിന്ന് 342 റൺസ് നേടിയ പന്ത് ഓറഞ്ച് ക്യാപ്പ് പട്ടികയിൽ ആദ്യ അഞ്ചിൽ ഇടംപിടിച്ചിട്ടുണ്ട്. ഗുജറാത്തിനെതിരെ ഡൽഹിക്ക് വേണ്ടി 43 പന്തിൽ നിന്ന് 88 റൺസ് നേടിയ പന്ത് ആ പ്രകടനത്തോടെ ലോകകപ്പ് ടീമിൽ സ്ഥാനം ഉറപ്പിച്ചു.

മറുവശത്ത്, സഞ്ജു സാംസണും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്, രാജസ്ഥാനെ ഐപിഎൽ 2024 പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്തിച്ച താരം 8 മത്സരങ്ങളിൽ നിന്ന് 150ന് മുകളിൽ സ്‌ട്രൈക്ക് റേറ്റിൽ 314 റൺസാണ് നേടിയത്.

Latest Stories

'അവന്‍ യുവരാജിനെയും ലാറയെയും പോലെ': എല്ലാ ഫോര്‍മാറ്റുകളും കളിക്കാന്‍ ഇന്ത്യന്‍ ബാറ്ററെ പിന്തുണച്ച് മൈക്കല്‍ വോണ്‍

ബിജെപി സ്ഥാനാർത്ഥിക്ക് എട്ടു തവണ വോട്ട്; യുപിയിൽ പതിനാറുകാരൻ അറസ്റ്റിൽ

ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്ക് പേപ്പര്‍ കപ്പ്, അല്ലാത്തവര്‍ക്ക് ഗ്ലാസ് അങ്ങനെയൊക്കെയായിരുന്നു ആ മോഹൻലാൽ സിനിമയുടെ സെറ്റിൽ: ചിത്ര നായർ

കാഞ്ഞങ്ങാട് 10 വയസുകാരിക്ക് നേരെ ലൈം​ഗികാതിക്രമം; പ്രതി കുടക് സ്വദേശിയായ യുവാവെന്ന് പൊലീസ്

ഈ സീസണിൽ അവൻ വിരമിക്കില്ല, കിരീടമില്ലാതെ സീസൺ അവസാനിപ്പിക്കാൻ അവൻ ആകില്ല; സൂപ്പർ താരത്തെക്കുറിച്ച് അമ്പാട്ടി റായിഡു

ഞാന്‍ നരേന്ദ്ര മോദിയുടെ വേഷം ചെയ്യുമോ? വാര്‍ത്തയ്ക്ക് പിന്നാലെ രകസരമായ പ്രതികരണം, ചര്‍ച്ചയാകുന്നു

ഹെലികോപ്റ്റര്‍ അപകടം: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സ് കൊല്ലപ്പെട്ടു; വിദേശകാര്യമന്ത്രി അമീര്‍ ഹുസൈനും മരിച്ചുവെന്ന് റിപ്പോര്‍ട്ട്; നടുങ്ങി ഇറാന്‍

ഐപിഎല്‍ 2024: 'സിഎസ്‌കെ അവരുടെ ഒരു ട്രോഫി ആര്‍സിബിക്ക് കൊടുക്കണം, അവര്‍ അത് കൊണ്ട് ആഘോഷം നടത്തട്ടെ': ബെംഗളൂരുവിനെ പരിഹസിച്ച് അമ്പാട്ടി റായിഡു

IPL 2024: 'അവന്‍ ഭയങ്കരനാണ്, അവനെതിരെ പന്തെറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല': ഏറ്റവും അപകടികാരിയായ ഇന്ത്യന്‍ ബാറ്ററെ കുറിച്ച് കമ്മിന്‍സ്

സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരയില്‍ അവന്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കും: പ്രവചിച്ച് സുനില്‍ ഗവാസ്‌കര്‍