ടി20 ലോകകപ്പ് ഫൈനല്‍ സഞ്ജുവും കളിച്ചേനേ!, ടോസിനു മുമ്പ് നടന്ന 'അട്ടിമറി' വെളിപ്പെടുത്തി താരം

വെസ്റ്റിന്‍ഡീസില്‍ ഈ വര്‍ഷം നടന്ന ടി20 ലോകകപ്പിന്റെ ഫൈനലില്‍ താനും കളിക്കേണ്ടതായിരുന്നുവെന്ന് വെളിപ്പെടുത്തി സഞ്ജു സാംസണ്‍. എന്നാല്‍ ടോസിനു തൊട്ടുമുമ്പ് തന്നെ മാറ്റിയെന്നും പഴയ ടീമിനെയുമായി കളിക്കാനിറങ്ങിയെന്നും സഞ്ജു പറഞ്ഞു.

ബാര്‍ബഡോസിലായിരുന്നു അന്നു ഫൈനല്‍. ഞാന്‍ ഇതില്‍ കളിക്കാനുള്ള സാധ്യതയും തെളിഞ്ഞിരുന്നു. കളിക്കുന്നതിനായി തയ്യാറായിരിക്കണമെന്നു എന്നോടു ആവശ്യപ്പെടുകയും ചെയ്തു. ഞാനും ഇതിനു വേണ്ടി തയ്യാറെടുത്തു കഴിഞ്ഞിരുന്നു.

ടോസിനു മുമ്പാണ് എന്നെ കളിപ്പിക്കുന്നില്ലെന്നും തൊട്ടുമുമ്പത്തെ മല്‍സരത്തിലെ അതേ ടീമിനെ തന്നെ നിലനിര്‍ത്താനാണ് തീരുമാനമെന്നും എന്നെ അറിയിച്ചത്. അതു കുഴപ്പമില്ല, അങ്ങനെയൊരു മൂഡിലായിരുന്നു അപ്പോള്‍ ഞാന്‍.

ടോസിനു മുന്നോടിയായി വാം അപ്പിനിടെയാണ് രോഹിത് ഭായി എന്നെ വിളിച്ച ശേഷം തനിച്ചു മാറ്റിനിര്‍ത്തി സംസാരിച്ചത്. എന്തുകൊണ്ടാണ് എന്നെ കളിപ്പിക്കാത്തതെന്നും കഴിഞ്ഞ കളിയിലെ അതേ ടീമിനെ എന്തുകൊണ്ടു നിലനിര്‍ത്തിയെന്നും എനിക്കു മനസിലാക്കി തരാന്‍ ശ്രമിക്കുകയും ചെയ്തു.

സഞ്ജൂ, നിന്നെ എന്തുകൊണ്ട് കളിപ്പിക്കാത്തതെന്നു മനസിലായിക്കാണുമല്ലോ എന്നെല്ലാം വളരെ സൗമ്യമായി എന്നോടു പറഞ്ഞു. എനിക്കു മനസ്സിലായിട്ടുണ്ടെന്നും മല്‍സരം നടക്കട്ടെയെന്നും ഞാന്‍ അദ്ദേഹത്തോടു പറയുകയും ചെയ്തു- സഞ്ജു വെളിപ്പെടുത്തി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ