IPL 2025: പന്തിന്റെ കാര്യത്തില്‍ തീരുമാനമായി, അടുത്ത ലേലത്തില്‍ ഗോയങ്ക കൈവിടും, ഇനിയിപ്പോ ഏത് ടീമില്‍ പോവാനാ, എന്നാലും ഇത് വല്ലാത്ത ചെയ്തായി പോയി

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ തോറ്റതോടെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പ്ലേഓഫ് പ്രതീക്ഷകള്‍ അവസാനിച്ചിരിക്കുകയാണ്. ഹോംഗ്രൗണ്ട് മത്സരമായിരുന്നിട്ടുകൂടി ഹൈദരാബാദിനെ തളയ്ക്കാന്‍ റിഷഭ് പന്തിന്റെ ടീമിന് സാധിച്ചില്ല. ബാറ്റിങ്ങില്‍ വീണ്ടും പരാജയപ്പെട്ട പന്തിനെയാണ് ഇന്നലത്തെ കളിയില്‍ കാണാനായത്. ആറ് ബോളുകള്‍ കളിച്ച താരം വെറും ഏഴ് റണ്‍സ് മാത്രമെടുത്താണ് പുറത്തായത്. ഒരു ഫോര്‍ മാത്രമാണ് ലഖ്‌നൗ നായകന് നേടാനായത്.

റിഷഭ് പന്തിന്റെ പുറത്താവലിന് പിന്നാലെ ലഖ്‌നൗ ഉടമ സഞ്ജീവ്‌ ഗോയങ്ക തന്റെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റുപോവുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. നിര്‍ണായക മത്സരത്തില്‍ ലഖ്‌നൗ നായകന്റെ പുറത്താവല്‍ അദ്ദേഹത്തെ നിരാശപ്പെടുത്തിയെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. 27 കോടി കൊടുത്ത് ടീമിലെടുത്ത ഒരു താരത്തില്‍ നിന്ന് പ്രതീക്ഷിച്ച ഇന്നിങ്‌സല്ല കഴിഞ്ഞ കളിയില്‍ പന്ത് കാഴ്ചവച്ചത്.

ഗോയങ്കയുടെ വീഡിയോയ്ക്ക് പിന്നാലെ അടുത്ത ലേലത്തില്‍ പന്തിനെ ഗോയങ്ക കൈവിടാന്‍ സാധ്യതയുണ്ടെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. മുന്‍പ് കെഎല്‍ രാഹുലിനെയും ഇതേപോലെ ഗോയങ്ക കൈവിട്ടിരുന്നു. 12 കളികളില്‍ അഞ്ച് ജയവും ഏഴ് തോല്‍വിയും ഉള്‍പ്പെടെ 10 പോയിന്റാണ് എല്‍എസ്ജിക്കുളളത്. ഇനിയുളള രണ്ട് കളികള്‍ ജയിച്ചാലും അവര്‍ക്ക് പ്ലേഓഫില്‍ എത്താന്‍ സാധിക്കില്ല.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ