'അവനെ ഇന്ത്യ വല്ലാതെ മിസ് ചെയ്യും'; കാരണം പറഞ്ഞ് മഞ്ജരേക്കര്‍

ഓസ്‌ട്രേലിയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര വ്യാഴാഴ്ച തുടങ്ങാനിരിക്കെ പരിചയസമ്പന്നനായ പേസര്‍ ഇഷാന്ത് ശര്‍മയെ ഇന്ത്യ വല്ലാതെ മിസ് ചെയ്യുമെന്ന് മുന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ടെസ്റ്റില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യക്കു വേണ്ടി ഉജ്ജ്വല പ്രകടനം നടത്തുന്ന ഇഷാന്തിന്റെ റോള്‍ ആര് നിര്‍വ്വഹിക്കുമെന്നത് കുഴപ്പിക്കുന്ന കാര്യമാണെന്ന് മഞ്ജരേക്കര്‍ പറഞ്ഞു.

“മൂന്നാമത്തെ സപ്പോര്‍ട്ട് ബോളറെന്ന നിലയില്‍ ഇഷാന്തിന്റെ സാന്നിദ്ധ്യം ഇന്ത്യക്കു ആവശ്യമായിരുന്നു. മത്സരത്തില്‍ ബാറ്റ്സ്മാന്‍മാരെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കി നിര്‍ത്തുകയെന്ന റോള്‍ ഇഷാന്താണ് ചെയ്യാറുള്ളത്. ഇത് ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരെ വിക്കറ്റെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഓഫ് സ്റ്റമ്പിന് പുറത്ത് മികച്ച ഇക്കോണമി റേറ്റില്‍ നിരന്തരം ബൗള്‍ ചെയ്ത് ബാറ്റ്സ്മാന്‍മാരെ സമ്മര്‍ദ്ദത്തിലാക്കുന്നതില്‍ മിടുക്കനാണ് ഇഷാന്ത്.”

“ബോളറെന്ന നിലയില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇഷാന്ത് ഏറെ വളര്‍ന്നിട്ടുണ്ട്. കൈക്കുഴ പന്തിന് പിറകിലേക്കാക്കി ബോള്‍ ചെയ്യാന്‍ കഴിയുന്നതാണ് ഇഷാന്തിനെ കൂടുതല്‍ അപകടകാരിയാക്കി മാറ്റിയിരിക്കുന്നത്. കരിയറിന്റെ തുടക്കകാലത്തു ഇഷാന്തിന് ഇതിനു സാധിച്ചിരുന്നില്ല.”

“കൈക്കുഴയുടെ പൊസിഷന്‍ ശരിയായി വന്നതോടെ ഇഷാന്തിനു പിച്ചില്‍ നിന്നും കൂടുതല്‍ മൂവ്മെന്റ് ലഭിക്കുന്നു. ഓഫ് സ്റ്റമ്പിന് പുറത്തേക്കു നിരന്തരം ബൗള്‍ ചെയ്യാന്‍ ഇഷാന്തിനു കഴിയുന്നു. ഇതാണ് വിക്കറ്റെടുക്കാനുള്ള അദ്ദേഹത്തിന്റെ ശേഷി വര്‍ദ്ധിപ്പിച്ചത്” മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു.

ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി കളിക്കുന്നതിനിടെയേറ്റ പരിക്കാണ് ഇഷാന്തിനു ഓസീസ് പര്യടനം നഷ്ടമാക്കിയത്. ഐ.പി.എല്ലിലും ഇഷാന്തിനു പാതിവഴിയില്‍ വെച്ച് പിന്മാറേണ്ടി വന്നിരുന്നു.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്