IND VS ENG: ഗില്‍ അല്ല, ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാകേണ്ടിയിരുന്നത് ആ സൂപ്പര്‍താരം, അവന്റെ അനുഭവസമ്പത്ത് ഗില്ലിനേക്കാളും കൂടുതലാണ്, തുറന്നുപറഞ്ഞ് മുന്‍താരം

ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റനാകാന്‍ ശുഭ്മാന്‍ ഗില്ലിനേക്കാള്‍ യോഗ്യന്‍ ജസ്പ്രീത് ബുംറയാണെന്ന് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. നിലവിലെ ഇന്ത്യന്‍ ടീമിലെ ഒരേയൊരു യഥാര്‍ത്ഥ മികച്ച കളിക്കാരന്‍ ബുംറയാണെന്നും മഞ്ജരേക്കര്‍ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ടീം സെലക്ഷനില്‍ തനിക്ക്‌ വിചിത്രമായി തോന്നിയത് പുതിയ ക്യാപ്റ്റന്റെ തിരഞ്ഞെടുപ്പാണ്. ബുംറയെ ക്യാപ്റ്റനായി പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്ന് മനസിലായില്ല. അതിനുളള കാരണം അദ്ദേഹം മുഴുവന്‍ പരമ്പരയും കളിക്കാതിരിക്കാനുളള സാധ്യതയായിരുന്നു.

കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങളില്‍ മൂന്ന് കളികളില്‍ മാത്രമാണ് രോഹിത് ശര്‍മ്മ കളിച്ചത്. മുമ്പ് വിരാട് കോഹ്ലി ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും മുഴുവന്‍ പരമ്പരയും കളിക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ഇപ്പോഴും, ക്യാപ്റ്റന്‍.., മഞ്ജരേക്കര്‍ പറഞ്ഞു. ബുംറയെ ക്യാപ്റ്റനാക്കിയിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് യുവകളിക്കാര്‍ക്ക് ഗുണം ചെയ്യുമായിരുന്നെന്നും മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് 18 അംഗ ടീമിനെയായിരുന്നു സെലക്ടര്‍മാര്‍ തിരഞ്ഞെടുത്തത്. ഗില്‍ ക്യാപ്റ്റനായ ടീമില്‍ റിഷഭ് പന്താണ് വൈസ് ക്യാപ്റ്റന്‍. ഇന്ത്യന്‍ ടീം: ശുഭ്മാന്‍ ഗില്‍ (C), റിഷഭ് പന്ത്(VC), യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, സായി സുദര്‍ശന്‍, അഭിമന്യൂ ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറല്‍, വാഷിങ്ടണ്‍ സുന്ദര്‍, ശാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്.

Latest Stories

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു