ഒരേ ഹോട്ടല്‍, പിന്നിലുള്ളവര്‍ അതേ ആള്‍ക്കാര്‍; പ്രണയദിനത്തിലിട്ട പോസ്റ്റില്‍ കുടുങ്ങി ഗില്ലും സാറയും

ഇന്ത്യന്‍ യുവ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്ലും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകള്‍ സാറാ ടെണ്ടുല്‍ക്കറും പ്രണയത്തിലാണെന്ന് ഗോസിപ്പ് കോളത്തില്‍ എന്നും ചൂടോടെയുള്ള വിഷയമാണ്. ഇപ്പോഴിതാ ശുഭ്മാന്‍ വാലന്റൈന്‍സ് ദിനത്തില്‍ ഗില്‍ പങ്കുവെച്ച ഒരു ചിത്രം പാപ്പരാസികള്‍ക്ക് കൂടുതല്‍ കരുത്ത് പകര്‍ന്നിരിക്കുകയാണ്.

ഒരു റെസ്റ്റോറന്റില്‍ ഇരുന്ന് കാപ്പി കുടിക്കുന്ന ചിത്രമാണ് ഗില്‍ പോസ്റ്റ് ചെയ്തത്. ഇതേ റെസ്റ്റോറന്റില്‍ നിന്നുള്ള ചിത്രം 2021 ജൂലൈ അഞ്ചിന് സാറ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ‘സിരി, എന്റെ ഭക്ഷണം എവിടെ?’ എന്നായിരുന്നു സാറ ക്യാപ്ഷന്‍ നല്‍കിയത്.

ലണ്ടനില്‍ നിന്നെടുത്ത ഈ ചിത്രവും ശുഭ്മാന്‍ പോസ്റ്റ് ചെയ്ത ചിത്രവും ഒരേ സമയത്ത് എടുത്തതാണ് എന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ഈ രണ്ട് ചിത്രങ്ങളിലും പിന്നിലിരിക്കുന്ന ആളുകള്‍ ഒന്നാണെന്നാണ് ആരാധകരുടെ അവകാശവാദം.

എന്തൊക്കെയായലും ഈ രണ്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വിലസുകയാണ്. ഈ ഗോസിപ്പുകളോട് ഇതുവരെയും ഇരുവരും പ്രതികരിച്ചിട്ടില്ല എന്നിരിക്കെ ഇക്കാര്യത്തിലും കൂടുതല്‍ വിശദീകരണമൊന്നും പ്രതീക്ഷിക്കേണ്ട. നിലവില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയ്ക്കായി ഇന്ത്യന്‍ ടീമിനൊപ്പമാണ് ഗില്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ