'ബംഗ്ലാദേശികൾ ഞങ്ങളുടെ സഹോദരങ്ങൾ' എന്ന് പറഞ്ഞ സൽമാനെ വിവാദപരമായ പുറത്താക്കി; സംഭവം ഇങ്ങനെ

ബംഗ്ലാദേശിനെതിരെ നടക്കുന്ന രണ്ടാം ഏകദിന മത്സരത്തിൽ പാകിസ്ഥാൻ താരം സൽമാൻ അലി അഗയെ വിവാദപരമായ പുറത്താക്കി മെഹ്ദി ഹസൻ. തിരികെ ഡ്രസിങ് റൂമിലേക്ക് പോകും വഴി സൽമാൻ ഹെൽമെറ്റും ഗ്ലൗസും വലിച്ചെറിഞ്ഞ് അമർഷം കാണിക്കുകയും ചെയ്തു. ധാക്കയിലെ ഷേർ-ഇ-ബംഗ്ലാ നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് അത്യപൂർവവും വിചിത്രവുമായ രീതിയിൽ സൽമാൻ അലി ആ​ഗ പുറത്തായത്.

മെഹ്ദി ഹസൻ എറിഞ്ഞ പന്ത് സ്ട്രൈക്കിങ് എൻഡിലുണ്ടായിരുന്ന മുഹമ്മദ് റിസ്‌വാൻ ആ ഡെലിവറിയിൽ ബോളർക്ക് നേരെ ഷോട്ട് കളിച്ചു. പന്ത് ബൗളറുടെ ബൂട്ടിന് അരികിലായി നിന്നു. ഈ സമയം നോൺ-സ്‌ട്രൈക്കേഴ്സ് എൻഡിലായിരുന്ന സൽമാൻ അലി ആഘ ക്രീസിന് പുറത്തായിരുന്നു നിന്നിരുന്നത്.

പന്ത് കൈവശപ്പെടുത്താൻ ബോളർ മെഹ്ദി ഹസൻ ഓടിയെത്തിയെങ്കിലും, അതിനു മുൻപേ സൽമാൻ ആഗ കുനിഞ്ഞ് പന്ത് കയ്യിലെടുത്ത് ബൗളർക്ക് കൈമാറാൻ ശ്രമിച്ചു. എന്നാൽ താരം ക്രീസിന് പുറത്താണെന്ന് മനസ്സിലാക്കിയ മെഹ്ദി ഹസൻ ഉടൻ തന്നെ പന്ത് വാങ്ങി സ്റ്റംപ് ഇളക്കുകയും റണ്ണൗട്ടിനായി അപ്പീൽ ചെയ്യുകയും ചെയ്‌തു. സൽമാൻ ക്രീസിന് പുറത്തായതിനാൽ അമ്പയർ ഔട്ട് വിളിച്ചു. 64 റൺസെടുത്ത് നിൽക്കെയാണ് സൽമാൻ മടങ്ങിയത്. ​പുറത്തായതിന് പിന്നാലെ മെഹ്ദി ഹസനോട് സൽമാൻ അലി ആഘ കയർക്കുന്നത് കാണാമായിരുന്നു.

ബംഗ്ലാദേശ് ഇപ്പോൾ കഴിഞ്ഞ ടി 20 ലോകകപ്പ് ബഹിഷ്കരിച്ചിരുന്നു. അവരുടെ ബഹിഷ്‌കരണത്തിന് പാകിസ്ഥാൻ പിന്തുണ നൽകുകയും ചെയ്തു. വാർത്ത സമ്മേളനത്തിൽ ബംഗ്ലാദേശികൾ ഞങ്ങളുടെ സഹോദരങ്ങൾ ആണെന്ന് വരെ പാക് താരം സൽമാൻ അലി ആഗ പറയുകയും ചെയ്തു. ഇങ്ങനെ പറഞ്ഞ താരത്തെ തന്നെ നാണംകെട്ട രീതിയിൽ പുറത്താക്കിയതിൽ വൻ വിമർശനമാണ് ഉയരുന്നത്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്