നാടകം നിർത്തൂ.., ഐസിസി ടൂർണമെന്റുകളിൽ പാകിസ്ഥാനെ ബഹിഷ്‌കരിക്കാൻ ഇന്ത്യയെ വെല്ലുവിളിച്ച് സൽമാൻ ബട്ട്

വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സ് 2025 (WCL 2025)-ൽ പാകിസ്ഥാൻ ചാമ്പ്യൻസിനെതിരായ മത്സരത്തിൽനിന്നും പിന്മാറിയ ഇന്ത്യയുടെ നീക്കത്തെ വിമർശിച്ച് പാകിസ്ഥാൻ മുൻ ക്യാപ്റ്റൻ സൽമാൻ ബട്ട്. ഇന്ത്യയുടെ യഥാർത്ഥ ഉദ്ദേശ്യങ്ങളെ ചോദ്യം ചെയ്ത സൽമാൻ ബട്ട്, ബിസിസിഐ ക്രിക്കറ്റിൽ രാഷ്ട്രീയം കലർത്തുകയാണെന്ന് ആരോപിച്ചു. ഒപ്പം ഇന്ത്യയെ വെല്ലുവിളിച്ചുകൊണ്ട് താരം പുതിയ വിവാദത്തിന് തിരികൊളുത്തി.

പാകിസ്ഥാനുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിൽ ഇന്ത്യ ശരിക്കും ഗൗരവമുള്ളവരാണെങ്കിൽ, ടി 20 ലോകകപ്പ്, ഏകദിന ലോകകപ്പ്, അല്ലെങ്കിൽ ഭാവിയിലെ ഒളിമ്പിക്സ് എന്നിവയുൾപ്പെടെ ഒരു ഐസിസി ടൂർണമെന്റിലും പാകിസ്ഥാനുമായി കളിക്കില്ലെന്ന് ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന് മുൻ ക്യാപ്റ്റൻ ആവശ്യപ്പെട്ടു.

“ലോകം മുഴുവൻ അവരെക്കുറിച്ച് സംസാരിക്കുന്നു – ക്രിക്കറ്റിനും ആരാധകർക്കും മൊത്തത്തിൽ അവർ എന്ത് സന്ദേശമാണ് നൽകിയത്? നിങ്ങൾ എന്താണ് കാണിക്കാൻ ശ്രമിക്കുന്നത്? നിങ്ങൾ എന്താണ് തെളിയിക്കാൻ ശ്രമിക്കുന്നത്? ഒരു ഐസിസി ടൂർണമെന്റിലും അല്ലാത്തതിലും ഞങ്ങൾക്കെതിരെ കളിക്കരുത്, സൽമാൻ ബട്ട് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

ഇതൊരു പ്രതിജ്ഞയായി എടുക്കൂ. ഒരു ടൂർണമെന്റിലും ഞങ്ങൾക്കെതിരെ കളിക്കരുത്. ഒളിമ്പിക്സിൽ പോലും. ദയവായി അത് ചെയ്യൂ. അത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. അപകടസാധ്യതകൾ ഉയർന്നതായിരിക്കും, ആ തലത്തിൽ അവർക്ക് എത്രത്തോളം ദേശീയത കാണിക്കാൻ കഴിയുമെന്ന് ഞാൻ നോക്കി കാണും, താരം കൂട്ടിച്ചേർത്തു.

സോഷ്യൽ മീഡിയയിൽ നിന്നുള്ള പ്രതിഷേധത്തെ തുടർന്ന് നിരവധി പ്രധാന ഇന്ത്യൻ കളിക്കാർ പെട്ടെന്ന് പിന്മാറിയതിനെത്തുടർന്ന്, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന WCL 2025-ലെ ഇന്ത്യ ചാമ്പ്യൻസും പാകിസ്ഥാൻ ചാമ്പ്യൻസും തമ്മിലുള്ള മത്സരം മത്സരത്തിന് മണിക്കൂറുകൾക്ക് മുമ്പ് ബർമിംഗ്ഹാമിൽ റദ്ദാക്കിയിരുന്നു.

ശിഖർ ധവാൻ, സുരേഷ് റെയ്‌ന, ഹർഭജൻ സിംഗ്, ഇർഫാൻ പത്താൻ, യൂസഫ് പത്താൻ തുടങ്ങിയവർ പിന്മാറിയതായി റിപ്പോർട്ടുണ്ട്. 2025 ഏപ്രിലിൽ പഹൽഗാമിൽ നടന്ന മാരകമായ ഭീകരാക്രമണത്തെ അപലപിച്ചുകൊണ്ടായിരുന്നു അവർ ശക്തമായ നിലപാട് സ്വീകരിച്ചത്. ഇത് പാകിസ്ഥാനികളുടെ പ്രതിഷേധത്തിന് കാരണമായി.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ