ടീം ഇന്ത്യയ്‌ക്കെതിരെ ആഞ്ഞടിച്ച് വൃദ്ധിമാന്‍ സാഹ

ഇന്ത്യന്‍ ടീം വിക്കറ്റ് കീപ്പര്‍മാര്‍ക്ക് അര്‍ഹിച്ച പരിഗണന നല്‍കുന്നില്ല എന്ന ആരോപണവുമായി ഇന്ത്യന്‍ ടെസ്റ്റ് വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ.
വിക്കറ്റ് കീപ്പറെ തെരഞ്ഞെടുക്കുമ്പോള്‍ വിക്കറ്റ് കീപ്പിംഗിലെ മികവിനേക്കാള്‍ ബാറ്റ്സ്മാന്‍ എന്ന നിലയിലെ മികവാണ് ഇന്ത്യ പരിഗണിക്കുന്നതെന്ന് സാഹ ആരോപിക്കുന്നു.

“നമ്മള്‍ വിക്കറ്റ് കീപ്പര്‍മാരെ കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യണം. ഇതുവരെ അങ്ങനെ സംഭവിക്കുന്നത് കാണുന്നില്ല. ക്രിക്കറ്റിലെ പ്രധാന്യം അര്‍ഹിക്കുന്ന വിഭാഗമാണ് വിക്കറ്റ് കീപ്പിംഗും. ആ ചര്‍ച്ച ഉയര്‍ന്ന് വരുന്നില്ല. ഇപ്പോള്‍ നമ്മള്‍ കീപ്പര്‍-ബാറ്റ്സ്മാന്‍ എന്നതിനേക്കാള്‍ ബാറ്റ്സ്മാന്‍-കീപ്പര്‍ എന്നതിനാണ് പ്രാധാന്യം നല്‍കുന്നത്, അത് ശരിയല്ല” സാഹ പറഞ്ഞു.

പതിമൂന്ന് വയസുകാരനായ വിക്കറ്റ് കീപ്പര്‍ എങ്ങനെയാണ് ശ്രദ്ധ നേടുക? റണ്‍സ് കണ്ടെത്തിയാണ് അവനത് സാധിക്കുക. ജൂനിയര്‍ ക്രിക്കറ്റില്‍ അവന്‍ മികച്ച നാല് ക്യാച്ച് എടുത്താല്‍ അവന്റെ പേര് മാധ്യമങ്ങളില്‍ വരില്ല. റണ്‍സ് കണ്ടെത്തണം. റണ്‍സ് കണ്ടെത്തുന്ന വിക്കറ്റ് കീപ്പര്‍മാരെ പിന്തുണക്കുന്ന സമ്പ്രദായമാണ് നമ്മുടേത്” സാഹ പറയുന്നു.

ആ സമ്പ്രദായത്തിന് മാറ്റം വരിക ബുദ്ധിമുട്ടാണ്. എന്നാല്‍ വിക്കറ്റിന് പിന്നിലെ അവരുടെ കഴിവ് കാണിക്കുന്ന കീപ്പര്‍മാരേയും നമ്മള്‍ പിന്തുണയ്ക്കണമെന്നും സാഹ കൂട്ടിചേര്‍ത്തു.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്