"കാര്യങ്ങൾ ഇങ്ങനെ അവസാനിച്ചതിൽ ദുഃഖമുണ്ട്"; സങ്കടത്തോടെ മാർട്ടിൻ ഗുപ്റ്റിൽ പടിയിറങ്ങി; നിരാശയോടെ ക്രിക്കറ്റ് ആരാധകർ

ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം മാര്‍ട്ടിന്‍ ഗുപ്റ്റില്‍ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. വിവിധ ഫോര്‍മാറ്റുകളിലായി 367 മത്സരങ്ങളില്‍ (198 ഏകദിനങ്ങള്‍, 122 ടി20 ഐകള്‍, 47 ടെസ്റ്റുകള്‍) ബ്ലാക്ക് ക്യാപ്‌സിനെ പ്രതിനിധീകരിച്ച് 38-കാരന്‍ കിവീസിന്റെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ്. വിരമിക്കൽ പ്രഖ്യാപിച്ച മാർട്ടിൻ ഗുപ്റ്റിൽ സംസാരിച്ചു.

മാർട്ടിൻ ഗുപ്റ്റിൽ പറയുന്നത് ഇങ്ങനെ:

‘‘കുറച്ചുകൂടി മത്സരങ്ങൾ കളിക്കാൻ ഇഷ്ടമുണ്ടായിരുന്നു. ന്യൂസിലാൻഡിനായി കുറച്ചുകൂടി നൽകണമെന്ന തോന്നൽ എനിക്കുണ്ടായിരുന്നു. പക്ഷേ കാര്യങ്ങൾ ഇങ്ങനെ അവസാനിച്ചതിൽ ദുഖമുണ്ട്’’ – ഗപ്റ്റിൽ പറഞ്ഞു.

തന്റെ കരിയറില്‍ ന്യൂസിലന്‍ഡിനായി 23 സെഞ്ചുറികള്‍ ഉള്‍പ്പെടെ 12,000 റണ്‍സ് ഗപ്റ്റില്‍ നേടിയിട്ടുണ്ട്. നിലവില്‍ ടി20യില്‍ ന്യൂസിലാന്‍ഡിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് ഗുപ്റ്റില്‍ (118 ഇന്നിംഗ്സുകളില്‍ നിന്ന് 135.70 സ്ട്രൈക്ക് റേറ്റില്‍ 3531 റണ്‍സ്). ഏകദിനത്തില്‍, 41.73 ശരാശരിയില്‍ 7346 റണ്‍സുമായി, റണ്‍ സ്‌കോറിംഗ് ചാര്‍ട്ടില്‍ റോസ് ടെയ്ലറിനും സ്റ്റീഫന്‍ ഫ്‌ലെമിംഗിനും പിന്നിലാണ് ഗുപ്ടില്‍.

ഒരു ലോകകപ്പ് മത്സരത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന റെക്കോര്‍ഡ് താരത്തിന്റെ പേരിലാണ്. 2015 ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ പുറത്താകാതെ 237 റണ്‍സ് താരം അടിച്ചുകൂട്ടിയിരുന്നത്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം