'ഈ തോല്‍വി വെറുതെ അങ്ങ് വിട്ടുകളയാന്‍ പറ്റില്ല, കര്‍ശന നടപടികളുണ്ടാകണം'; വാളെടുത്ത് ക്രിക്കറ്റ് ദൈവവും

ന്യൂസിലന്‍ഡിനെതിരെ ഹോം ഗ്രൗണ്ടില്‍ 3-0ന് തോറ്റത് ചുമ്മാതങ്ങ് വിട്ടുകളയാന്‍ ബുദ്ധിമുട്ടാണെന്നും ആത്മപരിശോധന ആവശ്യമാണെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇന്ത്യയുടെ തോല്‍വികളെ ഇത്ര മൂര്‍ച്ചയോടെ വിശകലനം ചെയ്യുന്ന സച്ചിനെ ഇതിനുമുമ്പ് കണ്ടിട്ടില്ല എന്നതാണ് ശ്രദ്ധേയം.

നാട്ടില്‍ 0-3ന് പരമ്പര നഷ്ടമാകുക എന്നത് തൊണ്ടതൊടാതെ വിഴുങ്ങാന്‍ അല്‍പം ബുദ്ധിമുട്ടുള്ള കാര്യമാണ്.അതുകൊണ്ട് തന്നെ അക്കാര്യത്തില്‍ പരിശോധന വേണം. എന്തുകൊണ്ടാണ് തോറ്റത്, തയാറെടുപ്പുകളുടെ കുറവു കൊണ്ടാണോ, മോശം ഷോട്ട് സെലക്ഷനാണോ, അതോ പരിശീലന മത്സരങ്ങളുടെ കുറവുകൊണ്ടാണോ, ഇക്കാര്യങ്ങളെല്ലാം പരിശോധിക്കണം.

ശുഭ്മാന്‍ ഗില്‍ ആദ്യ ഇന്നിംഗ്‌സില്‍ തിരിച്ചടിക്കാനുള്ള തന്റെ മികവ് കാട്ടി. റിഷഭ് പന്താകട്ടെ രണ്ട് ഇന്നിംഗ്‌സിലും ഉജ്ജ്വലമായാണ് കളിച്ചത്. അവന്റെ ഫൂട്ട് വര്‍ക്ക് വെല്ലുവിളി നിറഞ്ഞൊരു പിച്ചിനെ മറ്റൊന്നാക്കി മാറ്റി. ആസാമാന്യ പ്രകടനമായിരുന്നു അവന്റേത്.

വിജയത്തില്‍ എല്ലാ ക്രെഡിറ്റും ന്യൂസിലന്‍ഡിന് നല്‍കുന്നു. പരമ്പരയില്‍ മുഴവന്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് നിങ്ങള്‍ പുറത്തെടുത്തത്. ഇന്ത്യയില്‍ 3-0ന് പരമ്പര നേടാനാവുക എന്നത് കിട്ടാവുന്നതില്‍ ഏറ്റവും മികച്ച ഫലമാണ്- സച്ചിന്‍ എക്‌സില്‍ കുറിച്ചു.

Latest Stories

ദുരന്തത്തിന്റെ ഓർമകൾ വേണ്ട; എയർ ഇന്ത്യ 171 വിമാന നമ്പർ ഉപേക്ഷിക്കുന്നു, പകരം പുതിയ നമ്പർ

പരാജയമായാണ് എന്നെ പലരും ഇന്ന് കാണുന്നത്, രണ്ട് വര്‍ഷമായി സിനിമയില്ല, പക്ഷെ..: സാമന്ത

WTC FINAL: ഈ കിരീടം അയാൾ അർഹിക്കുന്നു, അവ​ഗണിച്ചവർക്കും പരിഹസിച്ചവർക്കും മുന്നിൽ തല ഉയർത്തി ബാവുമ, ചരിത്ര വിജയത്തിലേക്ക് ദക്ഷിണാഫ്രിക്ക

നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വാഹനത്തില്‍ പരിശോധന; ഷാഫി പറമ്പിലിന്റെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും പെട്ടി തുറന്ന് പരിശോധിച്ചു, പെട്ടിയിൽ വസ്ത്രങ്ങളും പുസ്തകങ്ങളും

'മറച്ചുവെക്കാനുള്ളവര്‍ക്കേ ആശങ്കയും അമർഷവും ഉണ്ടാകൂ, ഞങ്ങള്‍ തുറന്ന പുസ്തകം, ഒന്നും മറച്ചുവെക്കാനില്ല'; എംവി ഗോവിന്ദന്‍

ഒരു വശത്തുള്ളതൊന്നും കാണാന്‍ കഴിയില്ല, കണ്ണ് കോമഡിയായി മാറി.. കരയുകയാണോ എന്ന് അര്‍ജുന്‍ രാംപാല്‍ ചോദിച്ചു: റാണ ദഗുബതി

പാകിസ്ഥാനില്‍ മാത്രം ദംഗല്‍ റിലീസ് ചെയ്യണ്ടെന്ന് ഞാന്‍ തീരുമാനിച്ചു, ദേശീയ ഗാനവും പതാകയും നീക്കാനാണ് അവര്‍ പറഞ്ഞത്: ആമിര്‍ ഖാന്‍

ബോയിങ് 787 വിമാനങ്ങളില്‍ കര്‍ശന നിരീക്ഷണം; സുരക്ഷ പരിശോധന ശക്തമാക്കാന്‍ കേന്ദ്ര നിര്‍ദേശം; പറന്നുയരും മുമ്പ് ആറ് പരിശോധനകള്‍ പൂര്‍ത്തിയാക്കണമെന്ന് ഡിജിസിഎ

തിരിച്ചടിച്ച് ഇറാന്‍; തെല്‍ അവീവ് ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം; നിരവധി പേര്‍ക്ക് പരിക്കേറ്റു; ജനങ്ങള്‍ ഉടന്‍ സുരക്ഷിത ബങ്കറുകളിലേക്ക് മാറണമെന്ന് ഇസ്രയേല്‍ സൈന്യം

ഇറാനെ വീണ്ടും ആക്രമിച്ച് ഇസ്രയേല്‍; തലസ്ഥാന നഗരത്തില്‍ വലിയ സ്‌ഫോടനങ്ങള്‍; ആക്രമണം തുടരുകയാണെന്ന് ഇസ്രയേല്‍ സൈന്യം; പോര്‍വിമാനം വെടിവച്ചിട്ടതായി ഇറാന്‍