ഏകദിന ക്രിക്കറ്റിലെ എക്കാലത്തയും മഹാനായ താരം സച്ചിനല്ല; തിരഞ്ഞെടുപ്പുമായി ഹാരി ബ്രൂക്ക്

ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം ആരെന്ന് പറഞ്ഞ് ഇംഗ്ലണ്ട് യുവതാരം ഹാരി ബ്രൂക്ക്. ക്രിക്കറ്റിലെ എക്കാലത്തയും മഹാനായ താരം സച്ചിന്‍ ടെണ്ടുല്‍ക്കറെ മറികടന്ന് ഇന്ത്യയുടെ തന്നെ വിരാട് കോഹ്‌ലിയാണ് ബ്രൂക്ക് ഏകദിനത്തിലെ നമ്പര്‍ വണ്‍ ആയി തിരഞ്ഞെടുത്തത്.

ഏകദിന ക്രിക്കറ്റിലെ എക്കാലത്തയും മഹാനായ താരം വിരാട് കോഹ്‌ലിയാണ്. വലിയൊരു ഇന്നിംഗ്‌സിനെ അദ്ദേഹം പടുത്തുയര്‍ത്തുന്ന രീതിയും റണ്ണിനായി വിക്കറ്റുകള്‍ക്കിടയിലൂടെയുള്ള ഓട്ടവുമെല്ലാമാണ് ഇതിനു കാരണം.

ലോകത്തിലെ ബെസ്റ്റ് കോഹ്‌ലി തന്നെയാണെന്നു ഞാന്‍ കരുതുന്നു. അദ്ദേഹം ഇന്നിംഗ്സ് പടുത്തുയര്‍ത്തുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാവും. കോഹ്‌ലി കളിച്ചിട്ടുള്ള ചില ഇന്നിംഗ്സുകള്‍ അതിശയിപ്പിക്കുന്നതാണ്- ബ്രൂക്ക് വ്യക്തമാക്കി.

ലോകകപ്പില്‍ മുംബൈയിലെ വാംഖഡെയില്‍ നടന്ന സെമി ഫൈനലില്‍ കരിയറിലെ 50ാം സെഞ്ച്വറി കണ്ടെത്തിയ കോഹ്‌ലി ദീര്‍ഘകാലം ഇളക്കം തട്ടാതെ നിന്ന സച്ചിന്റെ (49 സെഞ്ച്വറി) ലോക റെക്കോര്‍ഡ് തിരുത്തിയിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ