ഏറ്റവും മികച്ച ഏകദിന ഇന്നിംഗ്സുകളില്‍ ഒന്നെന്ന് സച്ചിന്‍ വിധി എഴുതിയ പ്രകടനം!

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളില്‍ മറ്റാരേക്കാളും എന്നെ സംബന്ധിച്ചു കൂടുതല്‍ ഇഷ്ടം തോന്നിയ ഒരു പ്ലെയര്‍ ഉണ്ടെങ്കില്‍ അത് ഇദ്ദേഹമാണ്, ഇജാസ് അഹമ്മദ്. പവര്‍ഫുള്‍ ഹിറ്റിംഗ് ആയിരുന്നു ഇജാസിന്റെ ബാറ്റിംഗിന്റെ സവിശേഷത. പിന്നെ, പരസ്പരം അടുത്തിരിക്കുന്ന കാലുകള്‍ക്കിടയില്‍ ബാറ്റിനെ ബലമായി പിടിച്ച് അധികം കുനിഞ്ഞ് നില്‍ക്കുന്ന ആ ബാറ്റിംഗ് സ്റ്റാന്റും. ഇജാസിലേക്ക് ആകര്‍ഷിച്ച ഘടകങ്ങളും ഇതൊക്കെ തന്നെ.

ഇജാസിന്റെ ബാറ്റിംഗ് കണ്ടവര്‍ക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തതേണ്ടതില്ല. എങ്കിലും പറഞ്ഞു വരുമ്പോള്‍ ഇജാസിന്റെ ബാറ്റിംഗിനെ കുറിച്ച് നിര്‍വചിക്കുക എന്നത് ബുദ്ധിമുട്ടാണ്. ബാറ്റിംഗ് സാങ്കേതികത ഒന്നും അത്ര മികച്ചതായിരുന്നില്ല. പകരം പാറ പോലുള്ള ഉറച്ച സ്വഭാവവും, ധാര്‍ഷ്ട്യവും ഒക്കെയായിരുന്നു കൈമുതല്‍. തന്റേതായ ചില ദിവസങ്ങളില്‍ ഇജാസിലെ ബാറ്റ്‌സ്മാന്‍ ഭ്രാന്തനാകും.

ബാറ്റ് ചെയ്യുമ്പോള്‍ വലംകൈയിന്റെ ആധിപത്യം നന്നായി പുലര്‍ത്തിയതിനാല്‍ ക്രൂരമായ കട്ട് ഷോട്ടുകളും, യുദ്ധസമാനമായ ഷോട്ടുകള്‍ അടിക്കുകയും, ഒപ്പം അതിര്‍വരമ്പുകള്‍ ചെറുതായതായും ഒക്കെ കാണപ്പെടും. എന്നാലോ, ചില ദിവസങ്ങളില്‍ വിക്കറ്റുകള്‍ മോശമായ ഷോട്ടിലൂടെ വലിച്ചെറിയുന്ന ഇജാസിനെയും കാണാം.

Ijaz Ahmed scores belligerent 139 against India at Gaddafi Stadium; Pakistan win by 9 wickets - Cricket Country

അന്നൊരിക്കല്‍ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ വെച്ച് ഇന്ത്യന്‍ ബോളിംഗിനെ പിച്ചിച്ചീന്തി 84 പന്തില്‍ നിന്നും 9 സിക്‌സും 10 ബൗണ്ടറികളുമോടെ 139 റണ്‍സ് നേടി അനായാസം മത്സരം സ്വന്തമാക്കിയപ്പോള്‍. ഇജാസിന്റെ ഇന്നിംഗ്സ് ഏറ്റവും മികച്ച ഏകദിന ഇന്നിംഗ്സുകളില്‍ ഒന്നാണെന്ന് മത്സരത്തിന് ശേഷമുള്ള അവതരണത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ആ ഇന്നിംഗ്സിന്റെ ആഘാതമായിരുന്നു.

അങ്ങനെയൊക്കെയായിരുന്നു ഒരു സമയത്തുബോളര്‍മാരില്‍ ഭീതി സൃഷ്ടിച്ചിരുന്ന പാകിസ്ഥാന്‍ ബാറ്റിംഗിലെ ഒരു പ്രധാന സ്ട്രൈക്കര്‍ ആയിരുന്ന ഇജാസ്. ഫോം നഷ്ടപ്പെട്ട് ഈ മില്ലേനിയത്തിന്റെ തുടക്കത്തില്‍ തന്നെ ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടെങ്കിലും, തൊണ്ണൂറുകളിലെ പാകിസ്ഥാന്‍ ടീമിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാളായിരുന്നു ഇജാസ്. മാത്രവുമല്ല, അന്നുണ്ടായിരുന്ന പാക് ടീമിലെ അല്പം ഭേദപ്പെട്ട ഫീല്‍ഡറും ഇജാസ് ആയിരുന്നു..

എഴുത്ത്: ഷമീല്‍ സലാഹ്

Latest Stories

'നിരപരാധിയാണെന്നറിഞ്ഞിട്ടും ഭീഷിണിപ്പെടുത്തി, നാട് വിട്ട് പോകണമെന്ന് പറഞ്ഞു'; പൊലീസിന്റെ കൊടിയ പീഡനത്തിനിരയായ ദളിത് യുവതിയും കുടുംബവും നേരിട്ടത് കൊടും ക്രൂരത

IPL 2025: അവന്മാരാണ് എല്ലാത്തിനും കാരണം, നല്ല അടി കിട്ടാത്തതിന്റെ കുഴപ്പമാ, ഇങ്ങനെ പോയാല്‍ ഒരു കുന്തവും കിട്ടില്ല, വിമര്‍ശിച്ച് മുന്‍ താരം

'19-ാം വയസില്‍ കൈക്കുഞ്ഞുമായി വീട് വിട്ടിറങ്ങി, രക്ഷിതാക്കള്‍ നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിക്കുകയായിരുന്നു.. ഒടുവില്‍ വീണ്ടും സിനിമയിലേക്ക്'

വിദേശരാജ്യങ്ങളില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ പോകുന്ന സര്‍വകക്ഷി സംഘത്തില്‍ പങ്കാളിയാകാനില്ല; യൂസഫ് പത്താനെ വിലക്കി തൃണമൂല്‍ കോണ്‍ഗ്രസ്; കേന്ദ്ര സര്‍ക്കാരിനെ നിലപാട് അറിയിച്ച് മമത

ദളിത് യുവതിയെ മാനസികമായി പീഡിപ്പിച്ച സംഭവം; പേരൂർക്കട പൊലീസ് സ്റ്റേഷനിലെ എസ്‌ഐ പ്രസാദിനെ സസ്‌പെൻഡ് ചെയ്തു

'വേടൻ ആധുനിക സംഗീതത്തിന്റെ പടത്തലവൻ, വേടന്റെ പാട്ട് കേൾക്കുമ്പോൾ ചില ഉദ്യോഗസ്ഥർക്ക് കണ്ണുകടിയാണ്'; വിമർശിച്ച് എം വി ഗോവിന്ദൻ

IPL 2025: പഞ്ചാബിന്റെ സൂപ്പര്‍താരത്തിന് പരിക്ക്, അപ്പോ ഇത്തവണയും കപ്പില്ലേ, നമ്മള്‍ ഇനി എന്ത്‌ ചെയ്യും മല്ലയ്യ എന്ന് ആരാധകര്‍

ജൂനിയർ അഭിഭാഷകയ്ക്ക് മർദനമേറ്റ സംഭവം; പ്രതി ബെയ്‌ലിൻ ദാസിന് ജാമ്യം

'വേടൻ എന്ന പേര് തന്നെ വ്യാജം, അവൻ്റെ പിന്നിൽ ജിഹാദികൾ'; വീണ്ടും അധിക്ഷേപ പരാമർശവുമായി കേസരിയുടെ മുഖ്യപത്രാധിപർ എന്‍ ആര്‍ മധു

ഇന്ത്യയുടെ നിലപാടിനൊപ്പം നില്‍ക്കണമെന്ന് തങ്ങള്‍; തരൂരിന്റെ എല്ലാ കാര്യങ്ങളിലും കോണ്‍ഗ്രസ് അംഗീകരിച്ചിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി; പിന്തുണച്ച് മുസ്ലീം ലീഗ്