കരഞ്ഞിട്ട് സച്ചിൻ കേട്ടില്ല പക്ഷേ കേൾക്കേണ്ടവർ കേട്ടു, കാംബ്ലിക്ക് ജോലി ഓഫർ

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി, ജോലിയില്ലാതെ, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ക്രിക്കറ്റിൽ അസൈൻമെന്റുകൾ തേടുന്നു എന്ന വാർത്ത അടുത്തിടെ പുറത്ത് വന്നിരുന്നു. 1990 കളുടെ തുടക്കത്തിൽ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും ഹോട് സബ്ജെക്ട് ആയ താരങ്ങളിൽ ഒരാളായ കാംബ്ലി തന്റെ കരിയറിന് ആവേശകരമായ തുടക്കം കുറിച്ചു. തന്റെ കരിയറിലെ ആദ്യ ഏഴ് ടെസ്റ്റുകളിൽ രണ്ട് ഇരട്ട സെഞ്ച്വറികൾ ഉൾപ്പെടെ 113.29 ശരാശരിയിൽ 793 റൺസാണ് കാംബ്ലി നേടിയത്. എന്നാൽ ജീവിതശൈലിയിൽ മാറ്റങ്ങൾ കാംബ്ലിയുടെ കരിയർ മാറ്റിമറിച്ചു. ജീവിതത്തിലെ ഇരുണ്ട കാലത്ത് നിന്നും കരകയറിയ സമയത്ത് താരത്തിന്റെ കരിയർ അവസാനിച്ചിരുന്നു.

ഇപ്പോഴിതാ ജീവിക്കാൻ ക്രിക്കറ്റിന്റെ ഏതെങ്കിലും ഒരു മേഖലയിൽ ജോലി നോക്കിയ താരത്തിന് സഹ്യാദ്രി ഇൻഡസ്ട്രി ഗ്രൂപ്പിന്റെ ഫിനാൻസ് വിഭാഗത്തിലാണ് മാസം ഒരു ലക്ഷം രൂപ ശമ്പളത്തിൽ ജോലി വാഗ്ദാനം ലഭിച്ചിരിക്കുകയാണ് ഇപ്പോൾ. ബിസിസിഐയിൽ നിന്ന് കിട്ടുന്ന 30000 രൂപയാണ് ആകെ കിട്ടുന്ന വരുമാനമാർഗമെന്ന് താരം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഇപ്പോൾ അവസരം ലഭിച്ചിരിക്കുന്നത്.

“എനിക്ക് അസൈൻമെന്റുകൾ ആവശ്യമാണ്, അവിടെ എനിക്ക് ചെറുപ്പക്കാർക്കൊപ്പം പ്രവർത്തിക്കാൻ കഴിയും. മുംബൈ അവരുടെ മുഖ്യ പരിശീലകനായി അമോലിനെ (മുജുംദാറിനെ) നിലനിർത്തിയിട്ടുണ്ടെന്ന് എനിക്കറിയാം, എന്നാൽ എവിടെയെങ്കിലും എന്നെ ആവശ്യമെങ്കിൽ ഞാൻ അവിടെയുണ്ട്. ഞങ്ങൾ ഒരുമിച്ച് കളിച്ചിട്ടുണ്ട്, ഞങ്ങൾ ഒരു മികച്ച ടീമായിരുന്നു. അതാണ് അവർ [ഇപ്പോഴത്തെ മുംബൈ ടീം] ഒരു ടീമായി കളിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, ഞാൻ MCA [മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ] സഹായം തേടുകയായിരുന്നു.

ഞാൻ CIC [ക്രിക്കറ്റ് ഇംപ്രൂവ്‌മെന്റ് കമ്മിറ്റി] യിൽ എത്തി, പക്ഷേ അത് ഒരു ഹോണററി ജോലി മാത്രം ആയിരുന്നു. ഒരു സഹായത്തിനായാണ് ഞാൻ MCA യിൽ പോയത്, എനിക്ക് നോക്കാൻ ഒരു കുടുംബമുണ്ട്, ഞാൻ MCA യോട് പലതവണ പറഞ്ഞിട്ടുണ്ട്, നിങ്ങൾക്ക് എന്നെ വേണമെങ്കിൽ അത് വാങ്കഡെ സ്റ്റേഡിയത്തിലായാലും BKC യിലായാലും ഞാൻ അവിടെയുണ്ട്, മുംബൈ ക്രിക്കറ്റ് എനിക്ക് ഒരുപാട് തന്നിട്ടുണ്ട്. . ഈ ഗെയിമിനോട് ഞാൻ എന്റെ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നു.” ഇതാണ് കാംബ്ലി പറഞ്ഞത്.

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി