സച്ചിന് ടെണ്ടുല്‍ക്കറും താനും ജയത്തിലേക്കാള് പരാജയം രുചിച്ചവരാണെന്ന് രാഹുല്‍ ദ്രാവിഡ്. ഇന്ത്യയ്ക്കായി 604 മത്സരങ്ങളില്‍ ബാറ്റ് വീശിയ തനിക്ക് 410 മത്സരങ്ങളില്‍ മാത്രമാണ് 50 റണ്‍സിന് മുകൡ സകോര്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇക്കാര്യം കണക്കുകൂട്ടിയാല്‍ താന്‍ ജയത്തേക്കാളേറെ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.
സച്ചിന് ടെണ്ടുല്‍ക്കറുടെ കാര്യത്തിലും സ്ഥിതി മാറ്റമില്ല. മൊത്തം 781 മത്സരങ്ങളാണ് സച്ചിന് ഇന്ത്യന്‍ കുപ്പായത്തില്‍ കളിച്ചിട്ടുള്ളത്. ഇതില്‍ 517 മത്സരങ്ങളില്‍ ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്ററിന് 50 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല. ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു. യുവ അത്ലറ്റുകളുടെ വളര്‍ത്തിയെടുക്കാനായി ഒരുക്കിയ ഗോസ്പോര്‍ട്സ് ഫൗണ്ടേഷന് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സച്ചിനും താനും ഒരു കാര്യത്തില്‍ ജയത്തേക്കാളേറെ പരാജയമാണ്. യുവ ഒളിംപ്യന്മാരെ നേരായ ദിശയിലേക്ക് പ്രചോദനം നല്‍കുന്നതിനായി ബന്ധപ്പെട്ട് നടത്തിയ പ്രഭാഷണത്തില്‍ ദ്രാവിഡ് വ്യക്തമാക്കി. മഹാന്മാരായ കളിക്കാര്‍ക്കൊപ്പം കളിച്ചതില്‍ നിന്നും തനിക്ക് അറിയാവുന്ന അത്ലറ്റുകളില് നിന്നും താന്‍ ഇതുവരെ പഠിച്ച ഒരു പാഠം എന്നത് പാരജയത്തെ എങ്ങിനെ നേരിടാമെന്നതാണ്. ദ്രാവിഡ് കുട്ടികള്‍ക്ക് ഉപദേശം നല്കി.
അഭിനവ് ബിന്ദ്ര, പുല്ലേല ഗോപീചന്ദ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.