ലോക കപ്പ് നേടിയ ഒരാളായല്ല, തിരിച്ചുവരവ് പുതിയ കളിക്കാരനായി; ശ്രീശാന്ത്

ഇന്ത്യന്‍ ക്രിക്കറ്റിന് കേരളം സമ്മാനിച്ച ലക്ഷണമൊത്ത ഒരു പേസ് ബൗളറായിരുന്നു എസ് ശ്രീശാന്ത്. ഏതാനും മത്സരം കൊണ്ട് തന്നെ ആരാധകരുടെ ഹൃദയത്തില്‍ ഒരു സ്ഥാനം പിടിക്കാനും ശ്രീശാന്തിനായി. എന്നാല്‍ ഐ.പി.എല്‍ ഒത്തുകളി ആരോപണം ശ്രീശാന്തിന്റെ കരിയറില്‍ കരിനിഴല്‍ വീഴ്ത്തുകയായിരുന്നു. ഇപ്പോഴിതാ ഒത്തുകളി കേസില്‍ ഏര്‍പ്പെടുത്തിയ ഏഴ് വര്‍ഷത്തെ വിലക്ക് അവസാനിച്ച സാഹചര്യത്തില്‍ തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് ശ്രീശാന്ത്. തിരിച്ചുവരവില്‍ ലോക കപ്പ് നേടിയ ഒരാളായല്ല, പുതിയ കളിക്കാരനായിട്ടാണ് വരുന്നതെന്ന് ശ്രീ പറയുന്നു.

“ലോക കപ്പ് നേടിയ ഒരാളായല്ല, പുതിയ കളിക്കാരനായാണ് ഞാന്‍ ക്രീസിലേയ്ക്ക് ഇറങ്ങുന്നത്. ഏഴു വര്‍ഷം കഴിഞ്ഞെത്തുമ്പോള്‍ ഇപ്പോഴത്തെ ബാറ്റ്‌സ്മാന്‍മാരുടെ പുതിയ ചില ഷോട്ടുകള്‍ പഠിച്ചെടുക്കാനുണ്ട്. പുതിയ കളിക്കാരില്‍ നിന്ന് അവരുടെ ഷോട്ട് സെലക്ഷന്‍ മനസിലാക്കി കളിക്കാനുള്ള ശ്രമത്തിലാണ്. ഏഴു വര്‍ഷത്തിനിടെ കളത്തില്‍ ഏറെ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അതു മനസ്സിലാക്കിയുള്ള പരിശീലനമാണ് നടത്തുന്നത്” ശ്രീശാന്ത് പറഞ്ഞു.

രാജ്യത്തെ ആഭ്യന്തര ക്രിക്കറ്റ് സീസണ്‍ തുടങ്ങാന്‍ താമസിക്കുമെന്നതിനാല്‍ അതുവരെ കളിക്കാതിരിക്കാനാകില്ലെന്നും കളിക്കാനുള്ള എല്ലാ സാദ്ധ്യതകളും തേടുമെന്നും ശ്രീശാന്ത് പറഞ്ഞു. നിലവില്‍ രോഹിത് ശര്‍മ്മയുടെ ക്രിക്കറ്റ് അക്കാദമിയില്‍ ബോളിംഗ് അനലിസ്റ്റാണു ശ്രീശാന്ത്.

ഓസ്ട്രേലിയ, ന്യൂസിലാന്‍ഡുമടക്കമുള്ള രാജ്യങ്ങളില്‍ ലീഗ് കളിക്കാനുള്ള സാദ്ധ്യത തേടുന്നുണ്ടെന്നും ശ്രീശാന്ത് വ്യക്തമാക്കി. ചെന്നൈ ലീഗില്‍ കളിക്കാനും പദ്ധതിയുണ്ടെന്നു പറഞ്ഞ ശ്രീശാന്ത് മദ്രാസ് ക്രിക്കറ്റ് ക്ലബ് അടക്കമുള്ള ഏതാനും ക്ലബ്ബുകളില്‍ നിന്ന് ഓഫറുകള്‍ വന്നിട്ടുണ്ടെന്നും പറഞ്ഞു.

Latest Stories

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ

ന്യായീകരിക്കാന്‍ വരുന്നവരോട് എനിക്കൊന്നും പറയാനില്ല, ഇപ്പോള്‍ യദുവിന്റെ ഓര്‍മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു: റോഷ്‌ന

IPL 2024: എഴുതി തള്ളരുത്, അവർക്ക് ഇനിയും പ്ലേ ഓഫിൽ കളിക്കാം: ആൻഡി ഫ്‌ളവർ

കള്ളക്കടൽ പ്രതിഭാസം: സംസ്ഥാനത്തെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു, ഉഷ്ണതരംഗ മുന്നറിയിപ്പും പിന്‍വലിച്ചു

ഇന്നോവയെ വീഴ്ത്താന്‍ 'മഹീന്ദ്രാ'വതാരം; 7 സീറ്റർ എസ്‌യുവിയുടെ പുതിയ പതിപ്പുമായി മഹീന്ദ്ര

'പണത്തോടുള്ള ആർത്തി, തൃശൂരിൽ വീഴ്ചയുണ്ടായി'; നേതാക്കളെ പേരെടുത്ത് പറഞ്ഞ് വിമർശിച്ച് കെ മുരളീധരൻ

'അങ്ങനെ ചെയ്തത് വളരെ മോശമായിപ്പോയി'; 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി വിവാദത്തിൽ വിശദീകരണവുമായി ലിസ്റ്റിൻ സ്റ്റീഫൻ

ഋഷഭ് പന്തിനെ വിവാഹം കഴിച്ചൂടെ?, വൈറലായി ഉര്‍വശി റൗട്ടേലയുടെ പ്രതികരണം

കുഞ്ചാക്കോ ബോബനും സുരാജും സിംഹക്കൂട്ടിൽ; 'ഗ്ർർർ' ടീസർ പുറത്ത്

അജിത്ത് സാറ് കടന്നുപോയ ഘട്ടത്തിലൂടെ ഞാനും കടന്നുപോയി, ആരൊപ്പം ഉണ്ടാകുമെന്ന് മനസിലാകും; തലയുടെ ഉപേദശത്തെ കുറിച്ച് നിവിന്‍