സെലക്ടര്‍മാര്‍ ഒരേ സ്വരത്തില്‍ പറയുന്നു, 'അവന്‍ ഇന്ത്യന്‍ ക്രിക്കറ്റിനായി അത്ഭുതങ്ങള്‍ സൃഷ്ടിക്കും'

ഇന്ത്യന്‍ ക്രിക്കറ്റിന് വേണ്ടി ഋതുരാജ് ഗെയ്ക്‌വാദിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാവുമെന്ന് ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ. ദക്ഷിണാഫ്രിക്കക്ക് എതിരായ ഏകദിന സംഘത്തിലേക്ക് ഋതുരാജിനെ ഉള്‍പ്പെടുത്തിയതിന് പിന്നാലെയാണ് ചേതന്‍ ശര്‍മയുടെ പ്രതികരണം.

‘ശരിയായ സമയത്താണ് ഋതുരാജിന് അവസരം വന്നെത്തിയിരിക്കുന്നത്. നേരത്തെ ടി20 ടീമില്‍ അവന്‍ ഉള്‍പ്പെട്ടിരുന്നു. ഇപ്പോള്‍ ഏകദിന ടീമിലും. രാജ്യത്തിന് വേണ്ടി അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഋതുരാജിന് കഴിയും എന്നാണ് സെലക്ടര്‍മാര്‍ കരുതുന്നത്.’

T20 World Cup: Chetan Sharma Defends Dropping Shikhar Dhawan, Yuzvendra  Chahal

‘ഞങ്ങള്‍ ഋതുരാജിനെ തെരഞ്ഞെടുത്തു. ഇനി പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തണോ വേണ്ടയോ എന്ന് ടീം മാനേജ്മെന്റിന് തീരുമാനിക്കാം. കോമ്പിനേഷനില്‍ ഇണങ്ങുമ്പോഴും ഋതുരാജിനെ ആവശ്യം വരുമ്പോഴും ടീമില്‍ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കാം’ ചേതന്‍ ശര്‍മ പറഞ്ഞു.

കഴിഞ്ഞ സീസണ്‍ ഐപിഎല്ലിലും ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിലും മിന്നും പ്രകടനമാണ് താരം കാഴ്ചവെച്ചത്. വിജയ് ഹസാരെയില്‍
അഞ്ച് കളിയില്‍ നിന്ന് വാരിക്കൂട്ടിയത് 603 റണ്‍സാണ്. ഇതില്‍ നാല് സെഞ്ച്വറികളും ഉള്‍പ്പെടും.

Latest Stories

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു