RR VS RCB: പിടിക്കവനെ എന്നെ ഇന്നാ ഞാറാഴ്ച്ചയോ വെള്ളിയാഴ്ച ആവട്ടെ..., സലിം കുമാർ സ്റ്റൈലിൽ ആരാധകനിൽ നിന്ന് ഓടി രക്ഷപെട്ട് കോഹ്‌ലി; സംഭവം രാജസ്ഥാൻ മുംബൈ മത്സരത്തിൽ ; വീഡിയോ വൈറൽ

രാജസ്ഥാൻ റോയൽസ്- റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തിന് ശേഷം ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ ഒരു ആശങ്കാജനകമായ സംഭവം അരങ്ങേറി. സുരക്ഷാ ക്രമീകരണങ്ങൾ ലംഘിച്ച് ഒരു ആരാധകൻ വിരാട് കോഹ്‌ലിയെ കാണാൻ മൈതാനത്തേക്ക് ഓടിക്കയറുക ആയിരുന്നു.

മത്സരത്തിന് ശേഷം രാജസ്ഥാൻ റോയൽസ് കളിക്കാരുമായും പരിശീലകരുമായും കോഹ്‌ലി സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് സംഭവം. മുന്നറിയിപ്പില്ലാതെ, ആരാധകൻ സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് കോഹ്‌ലിയുടെ അടുത്തേക്ക് പാഞ്ഞു. ഒരു നിമിഷം ഒന്ന് ഞെട്ടിയ കോഹ്‌ലി പെട്ടെന്ന് തന്നെ ആരാധകന്റെ ശ്രദ്ധയിൽ പെടാതെ ഓടുന്നതും വിഡിയോയിൽ കാണാം.

ആരാധകരുടെ ആവേശവും കളിക്കാരുടെ സുരക്ഷയും തമ്മിലുള്ള സന്തുലിതാവസ്ഥയെക്കുറിച്ചുള്ള ഒരു ചർച്ചയ്ക്ക് ഈ സംഭവം തുടക്കമിട്ടു. ക്രിക്കറ്റിനോടുള്ള ആരാധകരുടെ അഭിനിവേശം നിഷേധിക്കാനാവാത്തതാണെങ്കിലും, ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ അതിൽ ഉണ്ടാകുന്ന അപകടാവസ്ഥയും ബിസിസിഐ ശ്രദ്ധിക്കണം എന്നും വേണ്ട നടപടി എടുക്കണം എന്നും ഉള്ള ആവശ്യം ശക്തമാണ്.

മത്സരത്തിലേക്ക് വന്നാൽ കോഹ്‌ലി, ആർ‌സി‌ബിക്ക് മറ്റൊരു വിജയം നേടിക്കൊടുത്തുകൊണ്ട് താൻ ഒരു ചേസ്മാസ്റ്റർ ആണെന്ന് വീണ്ടും തെളിയിച്ചു. ഫിൽ സാൾട്ട് ആർആർ ബൗളർമാരെ ആക്രമിച്ച് നേരിട്ടതോടെ കോഹ്‌ലി മന്ദഗതിയിലുള്ള തുടക്കമാണ് നടത്തിയത്. 33 പന്തിൽ നിന്ന് 65 റൺസ് നേടി അദ്ദേഹം ഒരു ദയയും കാണിച്ചില്ല. മറുവശത്ത്, മത്സരത്തിൽ നിർണായകമായ 62 റൺസ് നേടിയ കോഹ്‌ലി, ടൂർണമെന്റിലെ നാലാം വിജയം നേടാൻ ആർ‌സി‌ബിയെ സഹായിച്ചു.

ആദ്യം ബാറ്റ് ചെയ്ത ആർആർ 173 റൺസാണ് നേടിയത്. മന്ദഗതിയിലുള്ള തുടക്കം ആയിരുന്നിട്ടും, ജയ്‌സ്വാളിന്റെ 75 റൺസിന്റെയും റിയാൻ പരാഗ് (30), ധ്രുവ് ജുറൽ (35*) എന്നിവരുടെ മികച്ച സംഭാവനകളുടെയും സഹായത്തോടെ റോയൽസ് ബോർഡിൽ 173/4 എന്ന സ്കോർ നേടി.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്