MI VS KKR: എന്ത് ചെയ്യാനാണ് രോഹിത്തിന്റെ സഹതാരമായി പോയില്ലേ, ടോസിനിടെ ഹാർദിക്കിന് പറ്റിയത് വമ്പൻ അബദ്ധം; വീഡിയോ കാണാം

ഇന്ന് മുംബയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരം ആരംഭിക്കുന്നതിന് മുമ്പ് ഹാർദിക് പാണ്ഡ്യക്ക് സംഭവിച്ച അബദ്ധം ക്രിക്കറ്റ് ആരാധകരെ ചിരിപ്പിച്ചു. ടോസ് സമയത്ത് മുംബൈ നായകൻ ഹാർദിക് പാണ്ഡ്യ, തന്റെ ടീമിലെ അരങ്ങേറ്റക്കാരന്റെ പേര് മറന്നുപോയിട്ടാണ് മുൻ നായകൻ രോഹിത് ശർമ്മയുടെ അതെ പാത സ്വീകരിച്ചത്.

ടോസ് നേടിയ ഹാർദിക് പാണ്ഡ്യ മത്സരത്തിൽ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു. വാങ്കഡെ പ്രതലത്തിൽ നിന്ന് പേസർമാർക്ക് കുറച്ച് സ്വിംഗ് ലഭിക്കുമെന്ന് ടോസ് സമയത്ത് അദ്ദേഹം പറഞ്ഞു “ഞങ്ങൾ ആദ്യം ബോൾ ചെയ്യും. നല്ല ട്രാക്ക് ആണെന്ന് തോന്നുന്നു. വാങ്കഡെയിൽ കളിക്കുമ്പോൾ മഞ്ഞു വന്നാലും ഇല്ലെങ്കിലും അതൊന്നും ഫലത്തെ ബാധിക്കില്ല. അതിനാൽ, ഞങ്ങൾ ചെയ്‌സ് ചെയ്യാൻ തീരുമാനിച്ചു. ആദ്യം ബാറ്റ് ചെയ്യുമ്പോൾ പേസ് ബോളർമാർക്ക് സ്വിങ് കിട്ടും.”

ഐപിഎൽ ഒരു നീണ്ട മത്സരമായതിനാൽ തുടർച്ചയായ തോൽവികളെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും എന്നാൽ തന്റെ ടീം താളത്തിലേക്ക് എത്തണമെന്ന് ആഗ്രഹിച്ചുവെന്നും ഹാർദിക് പാണ്ഡ്യ പറഞ്ഞു. “ഇതൊരു നീണ്ട ടൂർണമെന്റ് ആണ് . തീർച്ചയായും, ഞങ്ങൾ താളത്തിൽ വരാൻ ആഗ്രഹിക്കുന്നു. ഈ മത്സരത്തിനായി ഞങ്ങൾ ആവേശത്തിലാണ്. ശരിയായ രീതിയിൽ കാര്യങ്ങൾ പോകുകയും ഞങ്ങൾ ഒന്നിച്ച് ശ്രമിക്കുകയും ചെയ്താൽ ജയം ഉറപ്പാണ്.”

ശേഷം രവി ശാസ്ത്രി താരത്തോട് ടീം കോമ്പിനേഷനെക്കുറിച്ച് ചോദിച്ചു, ഇതിന് മറുപടിയായി ഹാർദിക് പാണ്ഡ്യ ഇങ്ങനെ പറഞ്ഞു.

“വിൽ തിരിച്ചുവരുന്നു. ഞങ്ങൾക്ക് ഒരു അരങ്ങേറ്റക്കാരനുണ്ട്… അവന്റെ പേരെന്താണ്… അശ്വനി( കുറച്ച് നേരം ആലോചിച്ച് രോഹിത് സ്റ്റൈലിൽ മുംബൈ നായകൻ) പറഞ്ഞു. ശ്രദ്ധേയമായി, പഞ്ചാബിൽ നിന്നുള്ള 23 വയസ്സുള്ള ഇടംകൈയ്യൻ മീഡിയം പേസറാണ് അശ്വനി കുമാർ, ഫസ്റ്റ് ക്ലാസ്, ലിസ്റ്റ്-എ, ടി20 ക്രിക്കറ്റുകളിലായി വെറും 10 മത്സരങ്ങൾ മാത്രമേ താരം ഇതുവരെ കളിച്ചിട്ടുള്ളൂ. എന്തായാലും മറവി വീഡിയോ ഇപ്പോൾ ചർച്ചയാകുന്നുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ