RR VS GT: അത് വരെ എല്ലാം ഒകെ ആയിരുന്നു, പക്ഷെ ഒറ്റ മണ്ടത്തരം കൊണ്ട് എല്ലാം നശിപ്പിച്ച് സഞ്ജു; വിമർശനം ശക്തം

സഞ്ജു സാംസൺ അത് വരെ എല്ലാം നന്നായി ചെയ്തു, എന്നാൽ ചെറിയ ഒരു മണ്ടത്തരം, ചെറിയ ഒരു അലസത ഇവ രണ്ടും കൊണ്ട് നശിപ്പിച്ചത് ഒരു സുവർണനേട്ടം തന്നെയാണെന്ന് പറയാം. നടന്നുകൊണ്ടിരിക്കുന്ന ഗുജറാത്തുമായിട്ടുള്ള മത്സരത്തിലാണ് എതിരാളി ഉയർത്തിയ കൂറ്റൻ ലക്ഷ്യത്തിന് മുന്നിൽ പകച്ചു നിന്ന് പോയ ടീമിനെ രക്ഷിച്ചെടുക്കാനുള്ള ഉത്തരവാദിത്വം ഉള്ള സഞ്ജു ചെറിയ ഒരു മണ്ടത്തരം കൊണ്ട് ടീമിനെ വിജയത്തിലേക്ക് എത്തിക്കാനുള്ള സുവർണാവസരം നശിപ്പിച്ചത്. 28 പന്തിൽ 41 റൺ എടുത്ത സഞ്ജു പ്രസീദ് കൃഷ്ണയുടെ പന്തിലാണ് പുറത്തായത്.

ടോസ് നഷ്ടപെട്ട ഗുജറാത്ത് ആറ് വിക്കറ്റ് നഷ്ടത്തിൽ 217 റൺസാണ് അടിച്ചെടുത്തത്. 53 പന്തിൽ 83 റൺസെടുത്ത സായ് സുദർശനാണ് ഗുജറാത്തിനെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്. ജോസ് ബട്‌ലർ (25 പന്തിൽ 36), ഷാരുഖ് ഖാൻ (20 പന്തിൽ 36) എന്നിവർ നിർണായക പ്രകടനം പുറത്തെടുത്തു. രാജസ്ഥാന് വേണ്ടി തുഷാർ ദേഷ്പാണ്ഡെ, മഹീഷ് തീക്ഷണ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിൽ ഓപ്പണർമാരായ സഞ്ജു- ജയ്‌സ്വാൾ സഖ്യത വിശ്വസിച്ച രാജസ്ഥാന് തെറ്റി. കഴിഞ്ഞ മത്സരത്തിൽ നന്നായി കളിച്ച ജയ്‌സ്വാൾ (6 ) വമ്പൻ ഷോട്ട് കളിക്കാൻ ശ്രമിച്ച് അർഷദ് ഖാന്റെ പന്തിൽ മടങ്ങി. ശേഷം സഞ്ജുവിനൊപ്പം എത്തിയ നിതീഷ് റാണ (1 ) മുഹമ്മദ് സിറാജ് മടക്കിയതോടെ ടീം അപകടം മണത്തു. എന്നാൽ യുവതാരം റയാൻ പരാഗ് സഞ്ജുവുമൊത്ത് നല്ല ഒരു കൂട്ടുകെട്ട് ഉണ്ടാക്കാൻ ശ്രമിച്ചു. എന്നാൽ വ്യക്തിഗത സ്കോർ 26 ൽ നിൽക്കെ കുൽവന്ത് എന്ന ഇമ്പാക്ട് സബ് താരത്തിന് മുന്നിൽ മടങ്ങിയതോടെ രാജസ്ഥാൻ പ്രതീക്ഷ മങ്ങിയതാണ്. പക്ഷെ തുടക്കം മുതൽ വലിയ ആവേശത്തിൽ പോകാതെ ക്ലാസായി കളിക്കുക ആയിരുന്ന സഞ്ജു അപ്പോഴും ക്രീസിൽ ഉണ്ടായിരുന്നു.

വമ്പനടിക്കാരനായ ഷിംറോൺ ഹേറ്റ്മെയർ സഞ്ജുവിന് കൂട്ടായി എത്തിയതോടെ ഒരേ സമയത്ത് ക്ലാസും മാസമായി കളിക്കുന്ന താരങ്ങൾ ക്രീസിൽ ഉണ്ടെന്നായി രാജസ്ഥാൻ പ്രതീക്ഷ, കൂട്ടുകെട്ട് നന്നായി മുന്നേറുന്നതിനിടെ രാജസ്ഥാൻ ബോളിങ് ഏറ്റവും വീക്ക് ലിങ്ക് ആയ പ്രസീദ് കൃഷ്ണക്ക് എതിരെ അനാവശ്യ ഷോട്ട് കളിച്ച സഞ്ജു സാംസൺ സായി കിഷോറിന് ക്യാച്ചായി മടങ്ങുമ്പോൾ ഇതിന് ആണോ സഞ്ജു നിങ്ങൾ ഇത്രയും നേരവും ക്ഷമ കാണിച്ചത് എന്നാണ് ആരാധകർ ചോദിച്ചത്.

ടീം മൊത്തം ദുരന്തമായപ്പോൾ ഇന്ന് ടീമിനെ വിജയിപ്പിച്ചിരുന്നു എങ്കിൽ സഞ്ജുവിന് തന്റെ കരിയറിൽ കാണിക്കാൻ എടുത്ത് കാണിക്കാൻ പറ്റിയ നേട്ടമായി ഇന്നത്തെ മത്സരം മാറുമായിരുന്നു എന്ന് ഉറപ്പാണ്.

Latest Stories

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ