RR UPDATES: അടുത്ത സീസണിൽ മറ്റൊരു ടീമിൽ? രാജസ്ഥാൻ റോയൽസ് സൂപ്പർ താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ അസ്വസ്ഥരായി ആരാധകർ

സീസണിൽ തങ്ങളുടെ അവസാന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ മികച്ച ജയം സ്വന്തമാക്കിയാണ് രാജസ്ഥാൻ റോയൽസ് തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചത്. ഓർക്കാൻ അധികമൊന്നും ഇല്ലാത്ത സീസണിൽ വെറും 4 മത്സരങ്ങളിൽ മാത്രമാണ് ടീമിന് ജയിക്കാൻ ആയത്. ആകെ സീസണിൽ എടുത്ത് പറയാൻ ഉള്ളത് യുവതാരങ്ങളുടെ പോരാട്ടവീര്യം മാത്രമാണ്.

ജയ്‌സ്വാളും വൈഭവ് സൂര്യവൻഷിയും സഞ്ജു സാംസണും എല്ലാം മികവ് കാണിച്ചപ്പോൾ ബാക്കി താരങ്ങൾ നിരാശപ്പെടുത്തി. അത് തന്നെ ആയിരുന്നു സീസണിൽ ടീമിന്റെ തോൽവികൾക്ക് കാരണവും. എന്തായാലും സീസണിൽ ടീമിന്റെ മത്സരങ്ങൾ അവസാനിച്ചു കഴിഞ്ഞപ്പോൾ യശ്വസി ജയ്‌സ്വാളിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് കണ്ട ആരാധകർ അസ്വസ്ഥരാണ്. താരം രാജസ്ഥാനിൽ അടുത്ത സീസണിൽ ഉണ്ടാകില്ല എന്ന സൂചനയാണ് തന്നത് എന്നാണ് അവർ പറയുന്നത്.

ടീമിൽ റിയാൻ പരാഗിന് കൂടുതൽ പ്രാധാന്യം കൊടുത്ത് നായകനാക്കാൻ ശ്രമിക്കുന്നതും തന്നെയും സഞ്ജുവിനെയും അടക്കം ടീമിൽ ഒരുപാട് നാളായി മികവ് കാണിക്കുന്ന ആളുകളെ തഴയുന്നതുമൊക്കെ മനസിലാക്കിയ ജയ്‌സ്വാൾ സീസണിൽ ആകെ അസ്വസ്ഥൻ ആയിരുന്നു എന്നാണ് മനസിലാക്കുന്നത്. അദ്ദേഹം കുറിച്ചത് ഇങ്ങനെ:

” നന്ദി രാജസ്ഥാൻ റോയൽസ് എല്ലാത്തിനും. നമ്മൾ ആഗ്രഹിച്ച ഒരു സീസൺ അല്ല നമുക്ക് കിട്ടിയത്. എങ്കിലും ഒന്നിച്ചുള്ള മനോഹരമായ യാത്രയിൽ സന്തോഷവാനാണ്. അടുത്ത വെല്ലുവിളിക്കായി കാത്തിരിക്കുന്നു, ഭാവിയിൽ സംഭവിക്കുന്നത് എന്ത് തന്നെ ആണെങ്കിലും”

സഞ്ജുവിന് സീസണിൽ പരിക്ക് പറ്റിയപ്പോൾ ഉപനായകൻ എന്ന നിലയിൽ ജയ്‌സ്വാൾ ടീമിനെ നയിക്കും എന്നാണ് കരുതപെട്ടത് എങ്കിലും അത് ഉണ്ടായില്ല.

Latest Stories

തന്റെ മണ്ഡലത്തിൽ അറിയിക്കാതെ സന്ദർശനം നടത്തി, അയാളുടെ ബാറില്‍ വെള്ളമടിക്കാന്‍ പോകാത്തതുകൊണ്ട് എന്നോട് സ്‌നേഹമില്ല; കുട്ടനാട് എംഎൽഎ റെജി ചെറിയാനെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ

'സുപ്രീം കോടതിയേക്കാൾ വലിയ ആളാണോ കേരളത്തിലെ മുഖ്യമന്ത്രി?; നവീൻ ബാബു കേസ് സിബിഐക്ക് വിട്ടതിനെതിരേ കെ. കെ രാഗേഷ്

ജൂൺ ആദ്യ വാരം അതിശക്തമഴയ്ക്ക് സാധ്യത; ഇന്ന് 6 ജില്ലകളിലും നാളെ 9 ജില്ലകളിലും യെല്ലോ അലർട്ട്

'ചോറു കൊടുക്കുമ്പോൾ കരഞ്ഞു, കുഞ്ഞിൻ്റെ തല ഭിത്തിയിൽ ഇടിപ്പിച്ചു'; കുറ്റം സമ്മതിച്ച് പ്രതി

മുഖ്യമന്ത്രിയെ അപമാനിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; പ്രിൻസിപ്പലിന്റെ സസ്പെൻഷൻ പിൻവലിച്ച് ഉത്തരവിറങ്ങി

'കോർപറേഷന്റെ ഒരു ഓടയിലും വെള്ളം കയറിയില്ല, പ്രശ്നം വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മ; ഒരു പ്ലാൻ തയാറാക്കിയിട്ടുണ്ട് : വി. വി. രാജേഷ്

വിദ്യാർത്ഥിനികളുടെ ആർത്തവ അവധി : സ്ത്രീ സമൂഹത്തിന് പരാതിയുണ്ടെങ്കിൽ പുനഃപരിശോധിക്കും, കഠിനമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരെ പരിഗണിച്ചാണ് അവധി : എൻ. ഷംസുദ്ദീൻ

ഗില്ലിനെ വെറുതെ ഒരു കളിക്കാരനായിട്ട് മാത്രം ടീമിൽ എടുക്കരുത്, അവനെ ഇന്ത്യൻ ടി-20 നായകനാക്കണം: അംബാട്ടി റായുഡു

നെടുമങ്ങാട് ഒന്നരവയസ്സുകാരൻ്റെ മരണം: അഷ്കറുമായി തെളിവെടുപ്പ് നടത്തി പൊലീസ്; പ്രതിക്ക് നേരെ കയ്യേറ്റ ശ്രമം

പ്രതിഭകളെ നഷ്ടപ്പെടുത്തി സമ്പന്നമാകാനാവില്ല: കേരളം നയമാറ്റത്തിന്റെ കവാടത്തിൽ”