ചരിത്രം പിറന്നു; കേരളം ക്വാര്‍ട്ടറില്‍, ഹരിയാനയെ തകര്‍ത്തത് ഇന്നിംഗ്‌സിന്

രഞ്ജി ട്രോഫിയില്‍ ചരിത്രമെഴുതി കേരളം. ഹരിയാനയെ അവരുടെ സ്വന്തം നാട്ടില്‍ തകര്‍ത്ത് കേരളം നോക്കൗട്ട് പ്രവേശനം ഉറപ്പിച്ചു. ഏകപക്ഷീയമായ മത്സരത്തില്‍ ഇന്നിംഗ്‌സിനും എട്ട് റണ്‍സിനുമാണ് കേരളത്തിന്റെ വിജയം.

ആദ്യ ഇന്നിംഗ്‌സില്‍ 181 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയ കേരളത്തിനെതിരെ രണ്ടാം ഇന്നിംഗ്‌സില്‍ ഹരിയാനയെ 173 റണ്‍സിന് പുറത്താകുകയായിരുന്നു. മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി ജലജ് സക്‌സേനയും നിതീഷ് എംഡിയും ആണ് കേരളത്തിന് അഭിമാന ജയം സമ്മാനിച്ചത്. ബേസില്‍ തമ്പി രണ്ട് വിക്കറ്റും സ്വന്തമാക്കി.

40 റണ്‍സെടുത്ത നായകന്‍ അമിത് മിശ്രയും പുറത്താകാതെ 32 റണ്‍സെടുത്ത മെഹ്ത്തയും ആണ് കേരളത്തിന്റെ വിജയം അല്‍പമെങ്കിലും വൈകിപിച്ചത്.

ഇതോടെ ആറ് മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയം സ്വന്തമാക്കി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് കേരളം നോക്കൗട്ട് റൗണ്ടില്‍ വ്രവേശിച്ചത്. ആറ് മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയവും ഒരു സമനിലയും സഹിതം 34 പോയന്റ് നേടിയ ഗുജറാത്താണ് ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. കേരളത്തിന് 31 പോയന്റാണ് ളളത്.

സൗരാഷ്ട്ര, ജമ്മുകശ്മീര്‍, ഹരിയാന, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍ ടീമുകളെ കേരളം തോല്‍പിച്ചപ്പോള്‍ ഗുജറാത്തിനോട് പരാജയവും കേരളം ഏറ്റുവാങ്ങി.

Latest Stories

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്

കോൺ​ഗ്രസിന് പരാജയ ഭീതി; വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി: കെ.കെ ശൈലജ

'സൗദി-ഇന്ത്യ' ബന്ധം ശക്തവും ദൃഢവുമെന്ന്​ സൗദിയിലെ ഇന്ത്യൻ അംബാസഡർ