എന്റെ പൊന്ന് മോനെ ബഷീറെ എന്തിനാടാ ഞങ്ങളെ കൂടി ഇങ്ങനെ നാണംകെടുത്തുന്നത് എന്ന് റൂട്ട്, താരത്തിന്റെ റിവ്യൂ ക്രിക്കറ്റ് ലോകത്തെ പൊട്ടിചിരിപ്പിക്കുന്നു; വീഡിയോ വൈറൽ

ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഇന്നിംഗ്‌സ് ജയം സ്വന്തമാക്കി. ധർമ്മശാലയിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഇന്നിംഗ്‌സിനും 64 റൺസിനും ജയിച്ചുകയറി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആർ അശ്വിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിനെ തകർത്തത്. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കി.

രണ്ടാം ഇന്നിംഗ്‌സിൽ ഇംഗ്ലണ്ടിനായി ജോ റൂട്ട് അർദ്ധ സെഞ്ച്വറി നേടി. റൂട്ട് 128 ബോളിൽ 84 റൺസെടുത്തു. ജോണി ബെയർസ്‌റ്റോ 39 റൺസും ടോം ഹാർട്‌ലി 20 റൺസും ഒലി പോപ് 19 റൺസുമെടുത്തു. ഇന്ത്യയ്ക്കായി അശ്വിൻ അഞ്ച് വിക്കറ്റ് വീഴത്തിയപ്പോൾ ജസ്പ്രീത് ബുംറ, കുൽദീപ് യാദവ് എന്നിവർ രണ്ടു വീതവും ജഡേജ ഒരു വിക്കറ്റും വീഴ്ത്തി.

കളിയിലെ രസകരമായ ഒരു നിമിഷത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കളിയുടെ ഒരു ഘട്ടത്തിൽ ഇംഗ്ലണ്ട് 141 / 8 എന്ന നിലയിൽ നിൽക്കുക ആയിരുന്നു. ശേഷം ക്രീസിൽ റൂട്ടിനൊപ്പം ചേർന്ന ഷൊഹൈബ് ബഷീർ ഒരു കൂട്ടുകെട്ട് ഉണ്ടാക്കി. ഇത് കുറച്ച് സമയം ഇന്ത്യൻ ബോളർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന് തന്നെ പറയാം. അവിടെ നിന്ന് അവർ 189 വരെ എത്തി. ഇതിൽ ബഷീർ 29 പന്തിൽ 13 റൺസ് എടുക്കുക ആയിരുന്നു.

താരത്തെ രവീന്ദ്ര ജഡേജ ബൗൾഡ് ആക്കുക ആയിരുന്നു. ബൗൾഡ് ആയ സമയത്ത് ബഷീറിന് ഒരു അബദ്ധം പറ്റി. ബെയ്‌ൽസ്‌ തെറിച്ചുവീണത് കാണാത്ത താരം അത് കീപ്പർ ക്യാച്ച് ആണെന്ന് കരുതി റിവ്യൂ കൊടുക്കുക ആയിരുന്നു. മറുവശത്ത് നിന്ന റൂട്ടും ഇന്ത്യൻ താരങ്ങളും എല്ലാം ചിരിച്ചുപോയി സംഭവം ആയിരുന്നു ഇത്.

എന്തായാലും നിമിഷങ്ങൾക്ക് ഉള്ളിൽ ട്രോളുകൾ നിറയുന്നുണ്ട്.

Latest Stories

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍