'ഞങ്ങളെ ഇന്ത്യയിൽ നിന്നും രക്ഷിക്കൂ റൊണാൾഡോ'; ക്രിസ്റ്റ്യാനോയോട് അപേക്ഷിച്ച് ഇന്ത്യയിൽ കുടുങ്ങിയ വിന്‍ഡീസ് താരം

ഇപ്പോൾ നടക്കുന്ന ടി-20 ലോകകപ്പിൽ നിന്നും വെസ്റ്റ് ഇൻഡീസ് പുറത്തായിരുന്നു. സൂപ്പർ ഏട്ടിലെ മത്സരത്തിൽ ഇന്ത്യയോട് തോറ്റായിരുന്നു വെസ്റ്റ് ഇൻഡീസ് പുറത്തായത്. ഇപ്പോഴിതാ നാട്ടിലേക്ക് മടങ്ങാനാകാതെ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീം ഇന്ത്യയിൽ കുടുങ്ങിയിരിക്കുകയാണ്. ഗൾഫ് മേഖലയിലെ യുദ്ധ സാഹചര്യത്തെത്തുടർന്ന് വ്യോമപാതകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതാണ് ടീമിന്‍റെ മടക്കയാത്ര പ്രതിസന്ധിയിലാക്കിയത്.

ഈ സാഹചര്യത്തിൽ നാട്ടിലെത്താൻ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയോട് സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ് വിൻഡീസ് സ്പിന്നർ അക്കീൽ ഹൊസൈൻ. ഈ ഘട്ടത്തിൽ, ഒരു വിമാനം അയച്ച് എന്നെ രക്ഷിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയോട് ആവശ്യപ്പെടുന്നതാകും നല്ലത്, എന്ന് അക്കീൽ ഹൊസൈൻ എക്‌സിൽ കുറിച്ചു.

24 മണിക്കൂറിനുള്ളിൽ ടീമിനായി ചാർട്ടേഡ് വിമാനം ഏർപ്പെടുത്തുമെന്ന് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് ഇന്നലെ അറിയിച്ചിരുന്നെങ്കിലും, യാത്ര അനിശ്ചിതത്വത്തിലായതോടെയാണ് താരം ഇത്തരമൊരു പ്രതികരണവുമായി എത്തിയത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ