RCB VS CSK: 14 ബോളില്‍ 53, ഇത് താന്‍ടാ വെടിക്കെട്ട്, ചെന്നൈ ബോളര്‍മാരെ കണ്ടംവഴി ഓടിച്ച് റൊമാരിയോ ഷെപ്പേര്‍ഡ്, മിന്നല്‍ ബാറ്റിങ്ങില്‍ ആര്‍സിബിക്ക് കൂറ്റന്‍ സ്‌കോര്‍

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ അതിവേഗ അര്‍ധസെഞ്ച്വറി നേടി ആര്‍സിബിയുടെ റൊമാരിയോ ഷെപ്പേര്‍ഡ്. 14 ബോളില്‍ 53 റണ്‍സാണ് അവസാന ഓവറുകളിലെ മിന്നല്‍ ബാറ്റിങ്ങിലൂടെ താരം നേടിയത്. നാല് ഫോറും ആറ് സിക്‌സും ഉള്‍പ്പെടെ 378.57 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഈ വെടിക്കെട്ട് പ്രകടനം. റൊമാരിയോ ഷെപ്പേര്‍ഡിന്റെ മിന്നല്‍ ബാറ്റിങ്ങിന്റെ മികവില്‍ ആര്‍സിബി 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെടുത്തു. നേരത്തെ ഓപ്പണിങ്ങ് വിക്കറ്റില്‍ വിരാട് കോഹ്ലിയും ജേക്കബ് ബെതലും ചേര്‍ന്ന് മികച്ച തുടക്കമാണ് ആര്‍സിബിക്ക് സമ്മാനിച്ചത്.

ഇരുവരും ചേര്‍ന്ന് പവര്‍പ്ലേ ഓവറുകളില്‍ ടീമിനായി കത്തിക്കയറി. 33 പന്തില്‍ അഞ്ച് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ 62 റണ്‍സാണ് കോഹ്ലി നേടിയത്. ഇന്നത്തെ ഇന്നിങ്‌സോടെ സായി സുദര്‍ശനെ മറികടന്ന് ഓറഞ്ച് ക്യാപ്പ് വീണ്ടും സ്വന്തമാക്കിയിരിക്കുകയാണ് കോഹ്ലി. 11 കളികളില്‍ 505 റണ്‍സാണ് നിലവില്‍ കോഹ്ലിക്കുളളത്. കൂടാതെ ഐപിഎല്‍ ചരിത്രത്തില്‍ ചെന്നൈ സൂപ്പര് കിങ്‌സിനെതിരെ എറ്റവും കൂടുതല്‍ അര്‍ധസെഞ്ച്വറികള്‍ നേടിയ താരമെന്ന റെക്കോര്‍ഡും കോഹ്ലി സ്വന്തം പേരിലാക്കി.

10 അര്‍ധസെഞ്ച്വറികള്‍ കോഹ്ലി നേടിയപ്പോള്‍ ശിഖര്‍ ധവാന്‍, ഡേവിഡ് വാര്‍ണര്‍, രോഹിത് ശര്‍മ തുടങ്ങിയവര്‍ ഒമ്പത് ഫിഫ്റ്റികളുമായി കോഹ്ലിക്ക് പിന്നില്‍ രണ്ടാമത് നില്‍ക്കുന്നു. ആര്‍സിബിയുടെ ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ വച്ചാണ് ഇന്നത്തെ മത്സരം. പ്ലേ ഓഫ് പ്രവേശനം ഉറപ്പാക്കാന്‍ ഇന്നത്തെ മത്സരത്തില്‍ ആര്‍സിബിക്ക് വിജയം അനിവാര്യമാണ്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ